എസ്.എ.ടി ആശുപത്രിയില്‍ പ്രസവത്തിനായി എത്തിയ സ്ത്രീയെ കാണാതായി

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രസവത്തിനായി എത്തിയ സ്ത്രീയെ കാണാതായി.  തിരുവനന്തപുരം മടവൂര്‍ സ്വദേശിയും പൂര്‍ണഗര്‍ഭിണിയുമായ ഷംനയെ ഉച്ച മുതല്‍ കാണാതായെന്നാണ് പരാതി. ഭര്‍ത്താവ് അന്‍ഷാദിനും മാതാപിതാക്കള്‍ക്കുമൊപ്പം പ്രസവത്തിനായി അഡ്മിറ്റ് ആകുവാനാണ് ആശുപത്രിയിലെത്തിയത്. അഡ്മിഷന്‍ ടിക്കറ്റെഴുതിയ ശേഷം പരിശോധനക്കായി ആശുപത്രിയിലേക്ക് കയറ്റിയ  ഷംനയെ പിന്നീട് കണ്ടില്ലെന്നാണ് പരാതി.