അഞ്ചല്‍ ഉമയനല്ലൂര്‍ മേഖലകളില്‍ മോഷണം വ്യാപകം

kollam-theft
SHARE

കൊല്ലത്ത് അഞ്ചല്‍ ഉമയനല്ലൂര്‍ മേഖലകളില്‍ മോഷണം വ്യാപകം. അടച്ചിട്ട വീടുകളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് കഴിഞ്ഞദിവസങ്ങളില്‍ മോഷണം നടന്നത്. ഉമയനല്ലൂരില്‍ വോട്ടുചെയ്യാന്‍ പോയി തിരികെ വന്നപ്പോഴേക്കും വീട് കുത്തിത്തുറന്നിരുന്നു.

അഞ്ചൽ ബൈപ്പാസിൽ ഗണപതി ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന മോഹനന്റെ ചായക്കട കുത്തി തുറന്ന് മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന അയ്യായിരം രൂപ കവര്‍ന്നു. മോഷ്ടാവിന്റെ സിസിടിവി ദൃശ്യം സഹിതം കട ഉടമ അഞ്ചൽ പൊലീസിൽ പരാതി നൽകി. കടയിൽ കയറിയ മോഷ്ടാവ് തുണികൊണ്ട് ശരീരം മുഴുവനും മറച്ചു കൊണ്ട് മോഷണം നടത്തുന്നതാണ് സിസിടിവി ദൃശ്യത്തിലുളളത്. കഴിഞ്ഞ ദിവസം അഗസ്ത്യകോട് രണ്ട് വീടുകൾ കുത്തി തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചിരുന്നു. ഇൗ കേസില്‍ പ്രതിയെ പിടികൂടിയതിന് പിന്നാലെയാണ് വീണ്ടും മോഷണം. 

ഉമയനല്ലൂരില്‍ വോട്ടെടുപ്പ് ദിവസമാണ് മോഷണം നടന്നത്. വാഴപ്പള്ളിയിൽ അരുണിന്റെ വീട്ടില്‍ നിന്ന് എട്ടു പവൻ സ്വർണാഭരണങ്ങളും 4000 രൂപയും കവര്‍ന്നു. തിരുവനന്തപുരത്ത് വോട്ടു ചെയ്യാന്‍ പോയി തിരികെ വന്നപ്പോഴാണ് വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്നതായി കാണപ്പെട്ടത്. നാലു കിടപ്പുമുറികളിലെ അലമാരകൾ തുറന്ന് വസ്ത്രങ്ങള്‍ വാരി വലിച്ചിട്ട നിലയിലായിരുന്നു. കൊട്ടിയം പൊലീസ് മോഷ്ടാവിനായി അന്വേഷണം തുടരുകയാണ്.

MORE IN Kuttapathram
SHOW MORE