ഭക്തർക്ക് ഒരു രാത്രി സന്നിധാനത്ത് തങ്ങാം; ഇളവ് നെയ്യഭിഷേകത്തിന് സാഹചര്യമൊരുക്കാൻ

ശബരിമലയിൽ ഭക്തരെ ഒരു രാത്രി തങ്ങാൻ അനുവദിക്കാൻ തീരുമാനം. അധികദിവസം താമസിക്കാൻ അനുവദിക്കില്ലെങ്കിലും നെയ്യഭിഷേകത്തിന് സാഹചര്യമൊരുക്കാനാണ് നിയന്ത്രണങ്ങളിൽ ഇളവ് . ശബരിമലയിലെ സാഹചര്യങ്ങൾ ഡി ജി പി മുഖ്യമന്ത്രിയെ അറിയിച്ചു

ശബരിമലയിൽ ഭക്തർക്ക് മേലുള്ള നിയന്ത്രണത്തിൽ കടുത്ത അതൃപതിയ  ദേവസ്വം ബോർഡ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇരുമുടികെട്ടുമായി വരുന്ന ഭക്തരെ തടയുന്നതും പൊലീസ് പരുഷമായി പെരുമാറുന്നതും കാര്യങ്ങൾ വഷളാക്കുമെന്നുമാണ് ദേവസ്വം ബോർഡ് നിലപാട്.  ദേവസ്വം ബോർഡും ദേവസ്വം മന്ത്രിയും അതൃപ്തി അറിയിച്ചതോടെ പൊലീസ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ തീരുമാനിച്ചു. ഭക്തരെ സന്നിധാനത്ത് താമസിക്കാൻ അനുവദിക്കില്ലെങ്കിലും നെയ്യഭിഷേകത്തിനായി  ഒരു രാത്രി തങ്ങാൻ അനുവദിക്കാനാണ് തീരുമാനം

ശബരിമലയിലെ  സ്ഥിതി ഗതികൾ ഡി ജി പി മുഖ്യമന്തിയെ അദ്ദേഹത്തിൻെ ഓഫീലെത്തി അറിയിച്ചു. കെ പി ശശികലയെ അറസ്റ്റു ചെയ്ത സാഹചര്യവും ഡി.ജി.പിയെ മുഖ്യമന്തിയെ അറിയിച്ചു.