വേണാട് എക്സ്പ്രസ് പിടിക്കാന്‍ സൗത്ത് സ്റ്റേഷനിലേക്ക് പോകേണ്ട; ഇനി യാത്ര നോര്‍ത്ത് വഴി

venad-express
SHARE

സൗത്ത് സ്റ്റേഷനോട് വിട പറഞ്ഞ് വേണാട് എക്സ്പ്രസ്സ് . ഇനി മുതൽ എറണാകുളം ടൗൺ സ്റ്റേഷനിൽ മാത്രമേ വേണാട് നിർത്തുകയുള്ളു. സൗത്തിലേക്ക് പകരം പാസഞ്ചർ ട്രെയിൻ വേണമെന്ന ആവശ്യമാണ് സ്ഥിരം യാത്രക്കാർക്ക് ഉള്ളത്. 

മെയ് ഒന്ന് മുതൽ എറണാകുളം ടൌൺ റെയിൽവേ സ്റ്റേഷനിൽ മാത്രമാണ് വേണാട് എക്സ്പ്രസ്സ് നിർത്തുന്നത് . സ്റ്റോപ്പ് മാറ്റിയതോടെ സൗത്ത് സ്റ്റേഷനിൽ ഇറങ്ങുന്ന സ്ഥിരം യാത്രക്കാർ പ്രതിസന്ധിയിലായി.  സൗത്തിലേയ്ക്കുള്ള യാത്രക്കാരിൽ പലരും തൃപ്പുണിത്തുറയിൽ ഇറങ്ങി മെട്രോയെ ആശ്രയിക്കുന്നുണ്ട്. 

 പ്രതിസന്ധി പരിഹരിക്കാൻ പാസഞ്ചർ ട്രെയിൻ വേണമെന്ന ആവശ്യമാണ് യാത്രക്കാർക്ക്.അതേസമയം സൗത്തിലെ സ്റ്റോപ്പ് ഒഴിവാക്കി ട്രെയിൻ സാധാരണയിൽ നിന്നും നേരത്തെ എത്തിയതിൽ സന്തോഷം പങ്ക് വാക്കുന്നവരും ഉണ്ട്.

 എൻജിൻ മാറ്റാൻ വേണ്ടിവരുന്ന അധികസമയം, സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമുകളുടെ ലഭ്യതക്കുറവ് എന്നിവയാണ് വേണാട് എക്സ്പ്രസ് നോർത്ത് വഴി മാത്രമാക്കാനുള്ള കാരണം.

MORE IN KERALA
SHOW MORE