തിരുവാതിര കളിക്കിടെ അറുപത്തിയേഴുകാരിയായ കലാകാരി മരിച്ചു

artist-death
SHARE

തൃശൂര്‍ കൂട്ടാല മഹാവിഷ്ണു ക്ഷേത്രത്തില്‍ തിരുവാതിര കളിയ്ക്കിടെ കലാകാരി കുഴഞ്ഞു വീണ് മരിച്ചു. അറുപത്തിയേഴു വയസുള്ള തൃശൂര്‍ അരിമ്പൂര്‍ സ്വദേശി സതിയാണ് മരിച്ചത്. 

ഇന്നലെ രാത്രി ഒന്‍പതു മണിയോടെയായിരുന്നു തിരുവാതിരക്കളി. പതിനൊന്ന സംഘമായിരുന്നു തിരുവാതിര കളിച്ചത്. കളി തുടങ്ങി ഏതാനും സമയം കഴിഞ്ഞപ്പോള്‍ അരിമ്പൂര്‍ സ്വദേശി സതി കുഴഞ്ഞു വീണു. മറ്റുള്ളവര്‍ ഉടനെ, തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണകാരണം. അരിമ്പൂരിലെ സുമിത്ര ക്ലബ് അംഗമാണ് മരിച്ച സതി.

വയോജനങ്ങള്‍ക്ക് മാനസിക ഉല്ലാസത്തിനായി രൂപികരിച്ച ക്ലബാണിത്. തിരുവാതിര കളിയില്‍ സജീവമായിരുന്നു. അറുപതു കഴിഞ്ഞവരുടെ സംഗീത കൂട്ടായ്മയിലും അംഗമായിരുന്നു. തിരുവാതിര കളിക്കുന്നതിനിടെയുള്ള സഹപ്രവര്‍ത്തകയുടെ മരണം ഏവരേയും ഞെട്ടിച്ചു.  

MORE IN KERALA
SHOW MORE