തൊഴിലാളിദിനത്തില്‍ തൊഴിലാളികള്‍ക്ക് മേയ്ദിന ഉച്ചഭക്ഷണം ഒരുക്കി ഹയാത് റീജന്‍സി

May-Day
SHARE

തൊഴിലാളിദിനത്തില്‍ തിരുവനന്തപുരത്തെ സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായ തൊഴിലാളികള്‍ക്ക് മേയ്ദിന ഉച്ചഭക്ഷണം ഒരുക്കി ഹയാത് റീജന്‍സി. രാവുംപകലും നഗര നവീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അറുപത് തൊഴിലാളികള്‍ക്കാണ് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നല്‍കിയത്.

റോഡില്‍ തൊഴിലെടുത്തുകൊണ്ടിരുന്നവര്‍ക്ക് പൊരിയുന്ന വേനല്‍ച്ചൂടില്‍ നിന്ന് അല്‍പമൊരാശ്വാസം. സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി വെള്ളയമ്പലം മുതല്‍ തൈക്കാട് വരെയുള്ള റോഡ്പദ്ധതിയുടെ വിവിധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്ന അതിഥി തൊഴിലാളികള്‍ ഉള്‍പ്പടെ അറുപതുപേരാണ് വഴുതക്കാട്ടെ ഹയാത്  റീജന്‍സിയില്‍ എത്തിയത്. ഹയാത്  മാനേജ്മെന്റും ജീവനക്കാരും ചേര്‍ന്ന് അവരെ സ്വീകരിച്ചു.

വടക്കേഇന്ത്യന്‍ വിഭവങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഉച്ചഭക്ഷണമാണ് ഒരുക്കിയത്. അതിഥിതൊഴിലാളികളില്‍ ഏറെപ്പേരും ഉത്തരേന്ത്യക്കാര്‍. രാജ്യാന്തര തൊഴിലാളി ദിനത്തില്‍ രാഷ്ട്രനിര്‍മാണത്തിനായി  കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള  എളിയ ആദരമാണിതെന്ന് ഹയാത് റീജന്‍സി ജനറല്‍ മാനേജര്‍ രാഹുല്‍ രാജ്. ഹയാത് റീജന്‍സി ഉദ്യോഗസ്ഥരും ജീവനക്കാരും തൊഴിലാളികള്‍ക്കൊപ്പം ഉച്ചഭക്ഷണത്തില്‍ പങ്കെടുത്താണ് മേയ് ദിനം അവിസ്മരണീയമാക്കിയത്.

Hyatt Regency prepares May Day lunch for workers 

MORE IN KERALA
SHOW MORE