കെ.പിസിസിയുടെ നാടക സമിതി സാഹിതിയ്ക്ക് പുനര്‍ജനനം

kpcc-sahithi
SHARE

കെ.പിസിസിയുടെ നാടക സമിതി സാഹിതിയ്ക്ക് നീണ്ട പതിനഞ്ചുവര്‍ഷത്തിനൊടുവില്‍ പുനര്‍ജനനം. വൈക്കം മുഹമ്മദ് ബഷീറിന്‍റെ നോവല്‍ മുച്ചീട്ടുകളിക്കാരന്‍റെ മകളിന്‍റെ നാടകാവിഷ്കാരത്തിലൂടെ തിരിച്ചുവരവ്. കൊച്ചി പാലാരിവട്ടം കെസിബിസി ഓഡിറ്റോറിയത്തില്‍ നിറഞ്ഞ കാണികള്‍ക്കുമുന്‍പിലായിരുന്നു ആദ്യ കളി അവതരണം. 

ഒരു കാലത്ത് മികച്ച നാടകങ്ങളെ മലയാളികള്‍ക്കു നല്‍കിയ സാഹിതി തിയറ്റേഴ്സ് നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം തിരശീല ഉയര്‍ത്തി. കാണികളെ കാത്തിരുന്നത് വിശ്വസാഹിത്യകാരന്‍ ബഷീറിന്‍റെ പ്രശസ്ത കൃതിയുടെ ആവിഷ്കാരവും. ഒറ്റക്കണ്ണന്‍ പോക്കറുടെ നീട്ടിയും കുറുകിയുമുള്ള കഥപറച്ചിലിലൂടെ ആസ്വാദകര്‍ പോയത് പഴയ നാടകോര്‍മ്മകളിലേക്ക്. സി.ആര്‍ മഹേഷ് എംഎല്‍എ സാഹിതിയുടെ ചുമതല ഏറ്റെടുത്തതിന് ശേഷമുള്ള പ്രഥമ സംരംഭത്തിന് കൂട്ടായി കോണ്‍ഗ്രസ് നേതാക്കളും ഒപ്പം നിന്നു.

സംസ്ഥാന നാടക  പുരസ്കരാ ജേതാക്കളായ ഹേമന്ത്കുമാര്‍ രചനയും രാജേഷ് ഇരുളം സംവിധാനവും നിര്‍വഹിക്കുന്ന നാടകത്തിന്‍റെ ആകെ ചെലവ് 15 ലക്ഷം രൂപ. മുന്നൂറ് വേദികളില്‍ നാടകം അവതരിപ്പിക്കുകയാണ് ലക്ഷ്യം. ആദ്യ കളിക്കുമുന്‍പേ തന്നെ ബുക്കിങ്ങുകള്‍ ലഭിച്ച ആവേശം സംഘാടകര്‍ക്ക്. നോവലിനോട് നൂറുശതമാനം നീതി പുലര്‍ത്തിയെന്ന് കാണികളുടെ സര്‍ട്ടിഫിക്കറ്റ്. അഭിനേതാക്കള്‍ക്കും പ്രശംസ.

Rebirth for KPCC Sahithi

MORE IN KERALA
SHOW MORE