കോൺഗ്രസ് സംഘടനാപരമായി ദുര്‍ബലം: വിഡി സതീശന്‍

കോണ്‍ഗ്രസ് സംഘടനാപരമായി ദുര്‍ബലമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍.  ചെങ്ങന്നൂരില്‍ പ്രചാരണം പാളി. UDF സംവിധാനം ഉണര്‍ന്നത് അവസാനദിനങ്ങളിലാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരായ സി.പി.എമ്മിന്റെ പ്രചാരണത്തെ പ്രതിരോധിക്കാന്‍ പോലും കോണ്‍ഗ്രസിനായില്ല. സ്ഥാനാര്‍ഥിയെന്ന നിലയില്‍ സജി ചെറിയാന്‍ മികച്ച പ്രകടനം നടത്തി. പുതിയ നേതൃത്വവും സംഘടനയുമായി കോണ്‍ഗ്രസ് മാറണമെന്നും മനോരമ ന്യൂസ് കൗണ്ടര്‍പോയന്റില്‍ വി.ഡി.സതീശന്‍ പറഞ്ഞു.