നവവധുവിനെ മര്‍ദിച്ച കേസ്; അന്വേഷണത്തില്‍ വീഴ്ച്ച; ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍

pantheeramkavu-bride
SHARE

നവവധുവിനെ മര്‍ദിച്ച കേസിന്‍റെ അന്വേഷണത്തില്‍ വീഴ്ചവരുത്തിയതിന് പന്തീരങ്കാവ് ഇന്‍സ്പെക്ടര്‍ സരിന് സസ്പെന്‍ഷന്‍. കേസ് അന്വേഷണം ഫറോക് എസിപിക്ക് കൈമാറിയതിന് പിന്നാലെ പ്രതി രാഹുലിനായി ലുക്കൗട്ട് നോട്ടിസും പുറത്തിറക്കി. രാഹുലിന് ഒളിവില്‍പോകാന്‍ പൊലീസ് ഒത്താശചെയ്തെന്ന ആരോപണവുമായി നവവധുവിന്‍റെ പിതാവ് രംഗത്തെത്തി. 

യുവതിക്കും കുടുംബത്തിന്‍റെയും ആരോപണങ്ങള്‍ ശരിവെച്ചാണ് പന്തീരങ്കാവ് സിഐയെ അന്വേഷണത്തില്‍ നിന്ന് മാറ്റിയത്. കേസെടുക്കുന്നത് മുതല്‍ അന്വേഷണത്തില്‍ വരെ പന്തീരങ്കാവ് പൊലീസിന്‍റെ ഇരട്ടതാപ്പ് പ്രകടം. പ്രതിക്കെതിരെ ചുമത്തിയത് ദുര്‍ബലമായ വകുപ്പുകള്‍. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുന്നതിലടക്കം വീഴചയുണ്ടായി. പ്രതി രാഹുല്‍ പൊലീസീന്‍റെ മൂക്കിന് കീഴെയുണ്ടായിട്ടും പിടികൂടിയില്ല രക്ഷപ്പെടാനും അവസരമൊരുക്കി. ഇന്നലെ ഉച്ചയ്ക്കാണ് മകന്‍ വീട്ടില്‍ നിന്ന് പോയതെന്ന് രാഹുലിന്‍റെ അമ്മ തന്നെ വ്യക്തമാക്കുന്നു. 

ഫറോക്ക് എസിപി സജു കെ ഏബ്രഹാം അന്വേഷണം ഏറ്റെടുത്തതോടെ നടപടികള്‍ക്ക് വേഗം കൂടി. രാഹുല്‍ വിദേശത്തേക്ക് കടക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയത്. വധുവിന്‍റെ വിശദമായ മൊഴിയും ഇന്ന് രേഖപ്പെടുത്തും. രാഹുലെവിടെയെന്ന് കണ്ടെത്താനും അന്വേഷണം ഊര്‍ജിതമാക്കി. എസിപിയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പുതിയ സംഘത്തില്‍ വിശ്വാസമെന്നും, നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു. 

MORE IN KERALA
SHOW MORE