‘മര്‍ദിക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ടെന്ന് കരുതുന്ന പൊലീസ് അപമാനമാണ്’

Pantheerankavu-case
SHARE

കോഴിക്കോട് പന്തീരാങ്കാവില്‍ നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസിനെ അതിരൂക്ഷമായി വിമര്‍ശിച്ച് വനിത കമ്മീഷന്‍. മര്‍ദിക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ടെന്ന് കരുതുന്ന പൊലീസ്  അപമാനമാണെന്ന് അധ്യക്ഷ പി.സതീദേവി. പൊലീസിനെ വിമര്‍ശിച്ച് നാട്ടുകാരും രംഗത്തെത്തി. രാഹുല്‍ എവിടെയാണന്ന് അറിയില്ലെന്നായിരുന്നു അമ്മയുടെ  മറുപടി.  

 ‌

കേസ് കൈകാര്യം ചെയ്തതില്‍ പന്തീരാങ്കാവ് പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് വനിത കമ്മീഷന്റ രൂക്ഷമായ വിമര്‍ശനം. ഇന്നലെ വീട്ടിലെത്തിയ പൊലീസുകാരുമായി രാഹുല്‍ സംസാരിക്കുന്നത് കണ്ടിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇപ്പോള്‍ ഒളിവിലാണന്ന് പൊലീസ് പറയുമ്പോള്‍ അത്ഭുതം തോന്നുന്നു 

നവവധുവും കുടുംബവും രാഹുലിനെതിരെ തിങ്കളാഴ്ച മുതല്‍ മാധ്യമങ്ങളിലൂടെ അക്ഷേപം ഉന്നയിക്കുന്നുണ്ട്. അന്നൊക്കെ രാഹുല്‍ വീട്ടിലുണ്ടായിരുന്നു. അപ്പോഴോന്നും അറസ്റ്റ് ചെയ്യാതിരുന്ന പൊലീസ് ബോധപൂര്‍വം രാഹുലിന് ഒളിവില്‍ പോകാന്‍ അവസരം ഒരുക്കുകയായിരുന്നുവെന്നാണ് പ്രധാന ആക്ഷേപം. 

MORE IN KERALA
SHOW MORE