ഒാഖി ചുഴലിക്കാറ്റ് കടലില്‍സൃഷ്ടിച്ചത് വന്‍പാരിസ്ഥിതിക ദുരന്തം

ഒാഖി ചുഴലിക്കാറ്റ് കടലില്‍സൃഷ്ടിച്ചത് വന്‍പാരിസ്ഥിതിക ദുരന്തം. തിരുവനന്തപുരത്തോട് ചേര്‍ന്ന കടലില്‍ ടണ്‍കണക്കിന് പ്്ളാസ്റ്റിക്ക് മാലിന്യമാണ് ഒഴുകി എത്തിയത്. രണ്ട് പൊഴികള്‍ മുറിഞ്ഞ് നഗരത്തിലെ ജലാശയങ്ങളില്‍ കെട്ടിക്കിടന്ന മാലിന്യമത്രയും തീരക്കടലിലേക്ക് എത്തുകയായിരുന്നു. മത്സ്യസമ്പത്തിന് ഇത് സൃഷ്ടിക്കുന്നത് വന്‍നാശമായിരിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ഇത് ഒരു ഒാടയുടെ അടിത്തട്ടാണെന്ന് കരുതിയെങ്കില്‍ തെറ്റി. കോവളം കടലിനടിയില്‍നിന്നുള്ള ദൃശ്യമാണിത്. ഒാഖി ചുഴലിക്കാറ്റ് കടലിന് നല്‍കിയ ദുരന്തങ്ങളില്‍ ഒന്നായി മാറുകയാണ് , ഒഴുകിയെത്തിയ ടണ്‍കണക്കിന് പ്്ളാസ്റ്റിക്ക് മാലിന്യം. നഗരത്തിനടുത്ത കായലുകളെയും കടലിനെയും തിരിക്കുന്ന വേളി പനത്തുറ പൊഴികള്‍ ആര്‍ത്തലച്ചു വന്ന തിരമാലകളില്‍ തകര്‍ന്നു. ഇതോടെ ഈ ജലാശയങ്ങളില്‍ കെട്ടിക്കിടന്ന സര്‍വ്വമാലിന്യവും കടലിലേക്കെത്തി. 

പ്്ളാസ്റ്റിക്കും മാലിന്യവും വന്നുമൂടിയ ഈ സ്ഥലം ഏതാനും ആഴ്ച മുന്‍പ് ഇങ്ങനെയായിരുന്നു. ജീവന്റെ തുടിപ്പു നിറഞ്ഞ പവിഴപ്പുറ്റുകളും പാറകളും. മത്സ്യങ്ങള്‍ക്കും കടല്‍ജീവികള്‍ക്കും വരുന്ന നാശം മത്സ്യതൊഴിലാളികളെയും പ്രതികൂലമായി ബാധിക്കും. 

കടല്‍തീരത്തും പ്്ളാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യം കുന്നുകൂടിയിട്ടുണ്ട്. ഇത് ഉടന്‍മാറ്റണമെന്ന ആവശ്യമാണ് തീരപ്രദേശതത്ു നിന്ന് ഉയരുന്നത്. അന്‍പത് മീറ്ററിലേറെ തീരം കടലെടുത്തതും വലിയ പ്രശ്നമാണ് തീരത്തുണ്ടാക്കിയിരിക്കുന്നത്. വീടുകള്‍ക്ക് മുന്നില്‍വരെ ഇപ്പോള്‍കടലാണ്, കൂടാതെ വള്ളവും വലയും സൂക്ഷിക്കാന്‍സ്ഥലമില്ലാതെയും മത്സ്യതൊഴിലാളികവ്‍വലയുകയാണ്