വിദേശ സഞ്ചാരികളുടെ വരവിനെ ഡ്രൈഡേ ബാധിക്കുന്നില്ല; സര്‍ക്കാര്‍ വാദം തെറ്റ്

dry-day-1
SHARE

സംസ്ഥാനത്തെ ഡ്രൈ ഡേ വിദേശ സഞ്ചാരികളെ അകറ്റുന്നുവെന്ന വാദം തെറ്റെന്ന് കണക്കുകള്‍. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ അന്‍പത്തിമൂന്നരലക്ഷം വിദേശികളാണ് കേരളം സന്ദര്‍ശിച്ചത്. ടൂറിസംമേഖലയിലെ തളര്‍ച്ചയുടെ പേരില്‍ ഡ്രൈ ഡേ പിന്‍വലിക്കാനുള്ള ആലോചന സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നതിനിടെയാണ് കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.

ദൈവത്തിന്റെ സ്വന്തം നാടുകാണാന്‍, പ്രകൃതി ഭംഗി ആസ്വദിക്കാന്‍ സഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്. 2016 മുതല്‍ ഇതുവരെ 183 രാജ്യങ്ങളില്‍നിന്നായി 53.5 ലക്ഷം സഞ്ചാരികളാണ് മലയാള മണ്ണിലെത്തിയത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 43 ലക്ഷം പേരും, കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പത്തരലക്ഷം വിദേശീയരും കേരളത്തിലെത്തിയെന്നാണ് വിവരാവകാശ മറുപടി. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിന്റെ പേരിലും, വിനോദസഞ്ചാരകേന്ദ്രങ്ങളിലെ മാലിന്യങ്ങളുടെ പേരിലും ഇക്കാലയളവില്‍ സംസ്ഥാനം പഴികേട്ടു.

പലയിടത്തും വിദേശികള്‍ ശുചീകരണം നടത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞു. എന്നിട്ടും ഡ്രൈ ഡേകളില്‍ മദ്യ ലഭ്യതയില്ലാതാകുന്നത് വിദേശീയരെ അകറ്റുന്നുവെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. വിനോദസഞ്ചാര വികസനത്തിനായുള്ള കേരളീയം 2023 പരിപാടിക്കായി 10.66 കോടി രൂപ ചെലവഴിച്ചുവെന്നും ആകെ 27.12 കോടിരൂപയ്ക്ക് ഭരണാനുമതി നല്‍കിയിരുന്നതായും മറുപടിയിലുണ്ട്.

MORE IN KERALA
SHOW MORE