നടന്നുപോകുന്നതിനിടെ ബസ് സ്റ്റാന്‍ഡിലെ കല്ലില്‍ തട്ടി; വീണത് ബസിനടിയിലേക്കും; ദാരുണം

bus acci1
SHARE

ബസ് സ്റ്റാൻഡിലൂടെ നടന്നുപോകുന്നതിനിടെ‍ കല്ലിൽ തട്ടി സ്വകാര്യ ബസിനടിയിലേക്കു വീണ മേവട കുളത്തിനാൽ വിനോദ്  മരിച്ചു. ടൗൺ ബസ് സ്റ്റാൻഡിലായിരുന്നു അപകടം. ബസ് സ്റ്റാൻഡിനു നടുവിലെ കെട്ടിടത്തിന്റെ നാലു വശത്തും ഓരോ കല്ല് ഉയർന്നുനിൽക്കുന്നുണ്ട്. ഈ കല്ലിൽ തട്ടി തെറിച്ചു വീണ വിനോദിന്റെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നു.

യാത്രക്കാരെ ഇറക്കിയ ശേഷം പുറത്തേക്കു പോകുകയായിരുന്ന പാലാ-രാമപുരം-കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ അടിയിലേക്കാണു വിനോദ് വീണത്. ബസിന്റെ പിൻവശത്തെ ചക്രങ്ങളാണു കയറിയിറങ്ങിയത്. സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചു. മേവടയിലെ ഓട്ടോ ഡ്രൈവറായിരുന്നു വിനോദ്.

MORE IN KERALA
SHOW MORE