ചട്ടലംഘനം ഉണ്ടെങ്കിൽ സിപിഐ ഓഫിസ് പൊളിച്ചു മാറ്റണമെന്ന് കെ.ഇ ഇസ്മയില്‍

സിപിഐ ചേര്‍ത്തല മണ്ഡലം കമ്മിറ്റി ഒാഫിസ് നിര്‍മാണത്തില്‍ ചട്ടലംഘനം ഉണ്ടായെങ്കില്‍ പൊളിച്ചുമാറ്റണമെന്ന് ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ ഇസ്മയില്‍. എന്നാല്‍ പൊളിച്ചുമാറ്റിയുള്ള ക്രമവല്‍ക്കരണത്തിന് പാര്‍ട്ടി തയ്യാറല്ലെന്ന് ജില്ലാസെക്രട്ടറി ടി.ജെ.ആഞ്ചലോസ് പ്രതികരിച്ചു. കാര്യങ്ങളറിയാതെ പാര്‍ട്ടിയെ കുറ്റപ്പെടുത്തുകയാണ് സിപിഎം ആലപ്പുഴ ജില്ലാസെക്രട്ടറി ചെയ്തതെന്നും ആഞ്ചലോസ് കുറ്റപ്പെടുത്തി 

കെട്ടിടനിര്‍മാണ ചട്ടങ്ങളെല്ലാം ലംഘിച്ചാണ് ചേര്‍ത്തലയില്‍ സിപിഐ ബഹുനില പാര്‍ട്ടി മന്ദിരം നിര്‍മിച്ചത്. എന്തുചെയ്യണമെന്ന ചോദ്യത്തിന്അനധികൃതമായി നിര്‍മിച്ച ഭാഗങ്ങള്‍ പൊളിച്ചുമാറ്റണം എന്നുതന്നെയാണ് നഗരസഭയുടെയും ആവശ്യം എന്നാല്‍ അത്തരത്തിലൊരു ക്രമപ്പെടുത്തലിന് പാര്‍ട്ടി ഒരുക്കമല്ലെന്ന് ജില്ലാസെക്രട്ടറി പ്രതികരിച്ചു. നിയമപരമായ എല്ലാ സാധ്യതയും തേടുമെന്നാണ് വിശദീകരണം 

കയ്യേറ്റത്തിനെതിരെ ജാഗ്രത പാലിക്കുന്നവര്‍ സിപിഐ മന്ദിരത്തിന്റെ കാര്യത്തിലും നടപടിയെടുക്കണമെന്ന സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പ്രസ്താവനയും സിപിഐയെ ചൊടിപ്പിച്ചു.