ഡി.രാജ സിപിഐ ജനറൽ സെക്രട്ടറിയായി തുടരും; ഒറ്റക്കെട്ടായി തീരുമാനം

ഡി.രാജ സി.പി.ഐ ജനറല്‍ സെക്രട്ടറിയായി തുടരും. രാജയുടെ പേര് പാര്‍ട്ടി കോണ്‍ഗ്രസ് ഒറ്റക്കെട്ടായി അംഗീകരിച്ചു. പ്രകാശ് ബാബു സിപിഐ ദേശീയ എക്സിക്യൂട്ടീവിൽ. 

കേരളത്തില്‍ നിന്നുള്ള മന്ത്രിമാർ സിപിഐ ദേശീയ കൗൺസിലിലേക്ക്. കെ.രാജന്‍, ജി.ആര്‍.അനില്‍, പി.പ്രസാദ് എന്നിവര്‍ കൗൺസിലിലെത്തും. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും രാജാജി മാത്യു തോമസും ദേശീയ കൗണ്‍സിലില്‍. കേരളത്തില്‍നിന്ന് എട്ട് പുതുമുഖങ്ങളാണ് കൗൺസിലിൽ അംഗങ്ങളാകുക. സത്യന്‍ മൊകേരി കണ്‍ട്രോള്‍ കമ്മിഷന്‍ അംഗം. പന്ന്യന്‍ രവീന്ദ്രന്‍, എന്‍.അനിരുദ്ധന്‍, ടി.വി.ബാലന്‍, സി.എന്‍.ജയദേവന്‍, എന്‍.രാജന്‍ എന്നിവര്‍ ഒഴിവായി. കെ.ഇ.ഇസ്മായിലും ദേശീയ കൗണ്‍സില്‍നിന്ന് പുറത്ത്.