രാഹുലിന് സ്വപ്നത്തിൽ പോലും സവർക്കറാകാൻ കഴിയില്ല: അനുരാഗ് ഠാക്കൂര്‍

മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ല ഗാന്ധിയാണ് എന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. സ്വപ്നത്തില്‍ പോലും രാഹുല്‍ ഗാന്ധിക്ക് സവര്‍ക്കര്‍ ആകാന്‍ സാധിക്കില്ലെന്നാണ് അനുരാഗ് ഠാക്കൂര്‍ ട്വീറ്റ് ചെയ്തത്. വീർ സവർക്കറുടെ പേര് ധാർഷ്ട്യം, നിശ്ചയദാർഢ്യം, ഭാരതത്തോടുള്ള ഉറച്ച ദേശസ്നേഹം, നിസ്വാർത്ഥത, മാതൃരാജ്യത്തോടുള്ള പ്രതിബദ്ധത എന്നിവയെ പ്രതിനിധീകരിക്കുന്നു.

'സവർക്കർ ഒരു വർഷത്തിൽ ആറ് മാസം വിദേശത്ത് അവധിക്കായി ചിലവഴിച്ചിട്ടില്ല. വിദേശ ശക്തികളുടെ ഇടപെടൽ തേടുകയോ ചെയ്തിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സവർക്കർ ബ്രിട്ടനിലേക്ക് പോയപ്പോൾ, ഭാരതമാതാവിനെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ ബ്രിട്ടീഷുകാർക്കെതിരെ അദ്ദേഹം യുദ്ധം ചെയ്തു.സവര്‍ക്കലര്‍ ഈ രാജ്യത്തെ ജനങ്ങളുടെ ആദരവ് വെറുതേ നേടിയതല്ല. അക്കാലത്തെ അറിയപ്പെടുന്ന നേതാക്കളും ചിന്തകരും സവര്‍ക്കറുടെ രാജ്യസ്നേഹത്തിലും ധീരതയിലും അദ്ഭുതംകൊണ്ടിരുന്നു'. കേന്ദ്രമന്ത്രിയുടെ ട്വീറ്റ് ഇങ്ങനെ.