ഗുജറാത്തില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്ത് എഎപി; പ്രാചരണത്തിന് മുന്നില്‍ സുനിത കേജ്​രിവാള്‍

sunita-kejriwal-27
കേജ്​രിവാളിന്‍റെ ഭാര്യ സുനിത
SHARE

ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി വലിയ പ്രതീക്ഷവയ്ക്കുന്ന മണ്ഡലങ്ങളാണ് ഭറൂച്ചും ഭാവ്നഗറും. റോഡ് ഷോയുമായി സുനിത കേജ്രിവാളിനെ അവതരിപ്പിച്ച് പ്രചാരണം ശക്തമാക്കുകയാണ് എഎപി. ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസുമായി കൈകോര്‍ത്താണ് മല്‍സരം.

ഡല്‍ഹിക്കും പഞ്ചാബിനും ശേഷം ഗുജറാത്ത്. അരവിന്ദ് കേജ്രിവാള്‍ ഭറൂച്ചിലെത്തി ചൈതര്‍ വാസവയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ വാസവ അന്ന് ജയിലിലായിരുന്നു. ഇന്ന് വാസവയുടെ പ്രചാരണത്തിന് ജയിലില്‍ കഴിയുന്ന കേജ്രിവാളിന് പകരം ഭാര്യ സുനിത കേജ്രിവാള്‍ എത്തി. ബിജെപിയുടെ പ്രതികാര രാഷ്ട്രീയം തുറന്നുകാട്ടുകയാണ് ലക്ഷ്യമെന്ന് എഎപി. പത്തുവര്‍ഷത്തേക്ക് കേജ്രിവാളിനെ തുറങ്കിലടക്കാന്‍ ധൈര്യമുണ്ടോ എന്ന് ചോദ്യം.

വനംവകുപ്പ് അന്യായമായി ജയിലടച്ച ചൈതര്‍ വാസവ കൂടുതല്‍ കരുത്തനായെന്ന് പാര്‍ട്ടി. ഒപ്പം ദദിയാപാഡയിലെ എംഎല്‍എയായുള്ള പ്രവര്‍ത്തനവും ആദിവാസി മേഖലയിലെ സ്വാധീനവും നേട്ടമാകുമെന്ന് വിലയിരുത്തല്‍. കാല്‍നൂറ്റാണ്ടുകാലം ഇവിടെ എം.പിയായ ബിജെപിയുടെ മന്‍സൂഖ് വാസവയാണ് എതിരാളി. 38 ശതമാനം വരുന്ന ആദിവാസി വിഭാഗത്തിന്‍റെ വോട്ടിലും മുസ്ലിം പിന്തുണയിലുമാണ് ഇരുവിഭാഗവും കണ്ണുവയ്ക്കുന്നത്. സിറ്റിങ് എംഎല്‍എയായ ഉമേഷ് മഖ്‍വാന മല്‍സരിക്കുന്ന ഭാവ്നഗറിലും കടുത്ത പോരാട്ടമാണ്. നിയമസഭ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും ഇന്ത്യസഖ്യത്തിന്‍റെ ഭാഗമായുള്ള മല്‍സരവും അനുകൂല ഘടകമായി പാര്‍ട്ടി വിലയിരുത്തുന്നു.

MORE IN INDIA
SHOW MORE