ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ് സീറ്റില്ല; ഇളയമകന്‍ മത്സരിക്കും

ലൈംഗിക ആരോപണങ്ങളിൽപ്പെട്ട ബ്രിജ് ഭൂഷണിനെ മാറ്റിയെങ്കിലും പകരം മകനെ മല്‍സരിപ്പിച്ച് ബിജെപി. യുപി കൈസർഗഞ്ചിൽ ബ്രിജ്ഭൂഷന്‍റെ മകന്‍ കരണ്‍ഭൂഷണാണ് ബിജെപി സ്ഥാനാർഥി. ഉത്തർപ്രദേശ് ഗുസ്തി  അസോസിയേഷൻ അധ്യക്ഷൻ കൂടിയാണ് കരൺ ഭൂഷൺ സിങ്. 

രാജ്പുത് വിഭാഗത്തിലെ പ്രബലനും യുപിയിലെ അഞ്ച് ലോക്സഭ സീറ്റുകളിൽ ബിജെപിയുടെ വിജയം നിശ്ചയിക്കുന്ന നേതാവുമായ ബ്രിജ് ഭൂഷണെ പിണക്കാതെ മകനെ സ്ഥാനാർഥിയാക്കി ബിജെപി. രാജ്യത്തെ ഒന്നാംനിര വനിത ഗുസ്തി താരങ്ങൾ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിട്ടും പാർട്ടി ബ്രിജ് ഭൂഷണെ കൈവിട്ടിരുന്നില്ല. ആറുതവണ എംപിയായ അദ്ദേഹം ഗോണ്ട, കൈസർഗഞ്ച്, ബൽറാംപുർ എന്നിവിടങ്ങളി‍ൽനിന്ന് വൻഭൂരിപക്ഷത്തോടെയാണ് മുൻപ് വിജയിച്ചിട്ടുള്ളത്. 

ഈ മണ്ഡലങ്ങൾക്ക്‌ പുറമേ ബഹ്റൈച്, ഡൊമരിയാഗഞ്ച് എന്നിവിടങ്ങളിലും സ്ഥാനാർഥി നിർണയത്തിലടക്കം ബ്രിജ്ഭൂഷന്റെ താൽപര്യങ്ങൾക്കാണ് പാർട്ടി ഇതുവരെ ചെവികൊടുത്തിട്ടുള്ളത്. ഇനി മകൻ കരൺ ഭൂഷൺ സിങ്ങിനെ മുന്നിൽ നിർത്തി ബ്രിജ് ഭൂഷൺ രാഷ്ട്രീയത്തിലെ പിൻസീറ്റ് ഡ്രൈവിങ്ങിൽ ഉണ്ടാകും.

 . 

BJP Drops Brij Bhushan Amid Sexual Harassment Charge, Fields His Son