പ്രവചനങ്ങള്‍ തെറ്റിക്കാത്ത അച്ഛന്‍റെ തട്ടകത്തില്‍ ചിരാഗ് പാസ്വാന്‍; മണ്ഡലം നിലനിര്‍ത്തുമോ?

chirag-paswan-03
SHARE

രാം വിലാസ് പാസ്വാന്‍റെ തട്ടകമായിരുന്ന ബിഹാറിലെ ഹാജിപൂരില്‍ ഇത്തവണ മകന്‍ ചിരാഗ് പാസ്വാന് അഭിമാന പോരാട്ടമാണ്.  അച്ഛന്‍റെ മരണത്തിനും ലോക് ജന്‍ശക്തി പാര്‍ട്ടിയിലെ പിളര്‍പ്പിനും ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് ചിരാഗിന് വെല്ലുവിളിയാകുമോ ? എന്‍.ഡി.എയുടെ ഭാഗമായി മല്‍സരിക്കുന്ന ചിരാഗിന്‍റെ പ്രധാന എതിരാളി ഇന്ത്യമുന്നണിയുടെ ശിവ് ചന്ദ്ര രാമാണ്. 

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വെതര്‍മാനായിരുന്നു രാം വിലാസ് പാസ്വാന്‍  . ജനവിധി ആരെതുണയ്ക്കുമെന്ന് മുന്‍കൂട്ടി കണ്ട് ഏത് സഖ്യത്തിനൊപ്പം നില്‍ക്കണമെന്ന് നിലപാടെടുത്തയാള്‍. രാഷ്ട്രീയ പ്രവചനങ്ങളേറെയും തെറ്റാത്ത രാം വിലാസ് പാസ്വാന്‍റെ  തട്ടകത്തില്‍ പക്ഷേ ഇത്തവണ സ്ഥിതി പ്രവചനാതീതമാണ്.  എട്ടുതവണ രാം വിലാസ് പാസ്വാനെ ലോക്സഭിയിലെത്തിച്ച  ഹാജിപൂരില്‍ മകന്‍ ചിരാഗ് പാസ്വാനാണ് പിന്‍ഗാമിയാകാനെത്തുന്നത്. അച്ഛനില്ലാതെ ആദ്യമായി ചിരാഗ് നാമനിര്‍ദ പത്രിക സമര്‍പ്പിച്ചു.

ചിരാഗ് 2014, 19ലും ജമുയി മണ്ഡ‍ലത്തില്‍നിന്ന് ലോക്സഭാംഗമായിരുന്നു. രാം വിലാസ് പാസ്വാന്‍റെ സഹോദരനും മുന്‍ കേന്ദ്രമന്ത്രിയുമായ പശുപതി പരസാണ്  2019ല്‍ ഹാജിപൂരില്‍ മല്‍സരിച്ചത്.  പാസ്വാന്‍റെ മരണശേഷം പാര്‍ട്ടി പിളര്‍ന്നപ്പോള്‍ രാഷ്ട്രീയ ലോക് ജന്‍ശക്തി പാര്‍ട്ടിയായി മന്ത്രിസ്ഥാനത്ത് തുടര്‍ന്ന പശുപതി ഇത്തവണയും ഹാജിപൂരിന് അവകാശവാദമുന്നയിച്ചിരുന്നെങ്കിലും ചിരാഗിന് നല്‍കാനായിരുന്നു എന്‍.ഡി.എ തീരുമാനം.  പ്രതിഷേധിച്ച് മന്ത്രി സ്ഥാനം രാജിവച്ച പശുപതി ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒടുവില്‍ അനുനയത്തിന് വഴ‍ങ്ങി എന്‍.ഡി.എയ്ക്ക് പിന്തുണ നല്‍കി.  അതിനിടെ ചിരാഗ് സീറ്റുകള്‍ വിറ്റെന്ന് ആരോപിച്ച് 22 നേതാക്കള്‍ പാര്‍ട്ടിവിട്ടു.   

..

ഭരണവിരുദ്ധവികാരം, പാര്‍ട്ടിക്കുള്ളിലെ അതൃപ്തി, പശുപതി പിന്തുണ വിശ്വസിനീയമോയെന്ന ആശങ്ക. ആര്‍.ജെ.ഡിക്കൊപ്പം ഈ പ്രതികൂല സാഹചര്യങ്ങളെയെല്ലാം അതിജീവിച്ചാലെ ചിരാഗിന് അച്ഛന്‍റെ തട്ടകം നിലനിര്‍ത്താനാകു. 

MORE IN INDIA
SHOW MORE