പ്രത്യേക പദവി കളഞ്ഞത് മുഖ്യ പ്രചാരണ വിഷയം; 20 വര്‍ഷത്തിന് ശേഷം അങ്കത്തിന് ഒമര്‍ അബ്ദുല്ല

omar-abdullah
SHARE

ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല 20 വര്‍ഷത്തിന് ശേഷം ലോക്‌‌സഭയിലേക്ക് പോരാട്ടത്തിനിറങ്ങുന്നു. ബാരാമുള്ളയില്‍നിന്നും മല്‍സരിക്കുന്ന ഒമര്‍ ജമ്മു കശ്മീരിലെയും ലഡാക്കിലെയും സീറ്റുകളെല്ലാം ഇന്ത്യ സഖ്യം വിജയിക്കുമെന്ന് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളോടൊപ്പമെത്തി ഒമര്‍ പത്രിക സമര്‍പ്പിച്ചു. 

കടുത്ത മോദി വിമര്‍ശകനാണ് ഒമര്‍ അബ്‌ദുല്ല. പിതാവും നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫറൂഖ് അബ്ദുല്ല പ്രായധിക്യത്തെ തുടര്‍ന്ന് രാഷ്ട്രീയം ഭാഗികമായി അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഒമര്‍ ലോക്‌സഭയിലേക്ക് ജനവിധി തേടുന്നത്. ജമ്മു കശ്‌മീരിലെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ അത് തന്നെയാണ് മുഖ്യ പ്രചാരണ വിഷയം. പിഡിപിയും നാഷനല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും വിജയിച്ചിട്ടുള്ള ബാരാമുള്ളയില്‍ അരലക്ഷത്തോളം വോട്ടിനാണ് കഴിഞ്ഞതവണ നാഷനല്‍ കോണ്‍ഫറന്‍സ് വിജയിച്ചത്. 

സീറ്റ് വിഭജനത്തില്‍ നാഷനല്‍ കോണ്‍ഫറന്‍സിനോട് ഉടക്കിയതിനാല്‍ പിഡിപിയും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. മുന്‍ രാജ്യസഭ എംപി മിര്‍ ഫയസാണ് പ്രധാന എതിരാളി. മേയ് 20നാണ് ബാരാമുള്ള മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ്. 

MORE IN INDIA
SHOW MORE