മുരളീമന്ദിരം സംഘി കേന്ദ്രമാക്കാന്‍ അനുവദിക്കില്ല: കെ.മുരളീധരന്‍

കരുണാകരന്റ ഒാര്‍മകള്‍ ഉറങ്ങുന്ന മുരളീമന്ദിരം സംഘി കേന്ദ്രമാക്കാന്‍ സമ്മതിക്കില്ലെന്ന് കെ മുരളീധരന്‍. പത്മജയ്ക്ക് മാത്രം അവകാശപ്പെട്ടതല്ല അത്. യു.ഡി.എഫുകാരല്ലാത്തവര്‍ അവിടെ കയറുന്നത് തടയാന്‍ നടപടിയെടുക്കും. പത്മജയോടുള്ള സമീപനത്തില്‍ മാറ്റമില്ലെന്നും പത്മജയുടെ ബിജെപി പ്രവേശം കൊണ്ട് വോട്ട് കൂടിയിട്ടേയുള്ളുവെന്നും കെ മുരളീധരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

There is no change in the attitude towards Padmaja, says K Muralidharan