‘ഞങ്ങള്‍ കേജ്‍രിവാളിനൊപ്പം’ ഒപ്പ് ശേഖരിച്ച് എഎപി; പ്രചാരണത്തിന് പുതിയ മുഖം

aap
SHARE

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ‘ഞങ്ങള്‍ കേജ്‍രിവാളിനൊപ്പമെന്ന’ ഒപ്പ് ശേഖരിച്ച് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണം. ഡല്‍ഹിയുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയെ ജയിലില്‍ ഇട്ടതിന് വോട്ടര്‍മാര്‍ ബിജെപിയോട് പകരം ചോദിക്കുമെന്ന് ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തിലെ എഎപി സ്ഥാനാര്‍ഥി കുല്‍ദീപ് കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ഡല്‍ഹിയുടെ മുക്കിലും മൂലയിലും എന്നുവേണ്ട ആളുകൂടുന്ന എല്ലായിടത്തും പുതിയ പ്രചാരണം പുറത്തെടുത്തിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. വെളുത്ത ബോര്‍ഡുവച്ച് കേജ്‍രിവാളിനായി ഒപ്പുശേഖരണം നടത്തുക.

കേജ്‍രിവാളിനെതിരായ കേസ് കെട്ടിച്ചമച്ചതെന്ന് ആളുകളോട് പറയുക, വോട്ട് ചോദിക്കുക, ആപ്പിന്‍റെ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെങ്കില്‍ ഒപ്പ് ചോദിച്ച് വാങ്ങുക. ഇതാണ് പ്രചാരണം. ഒപ്പുശേഖരിച്ചുള്ള പ്രചാരണത്തില്‍ ആളുകൂടിയ ആവേശത്തിലാണ് ഈസ്റ്റ് ഡല്‍ഹി എഎപി സ്ഥാനാര്‍ഥി കുല്‍ദീപ് കുമാര്‍. ജയമുറപ്പെന്നും കേജ്‍രിവാളിനായി ബിജെപിയോട് ആളുകള്‍ പ്രതികാരം ചെയ്യുമെന്നും കുല്‍ദീപ്.

ഇതിനിടെ, ഒപ്പുചോദിച്ച ചിലര്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് പോകുന്നതും കണ്ടു. ബിജെപിയുടെ ഹര്‍ദീപ് മല്‍ഹോത്രയാണ് കുല്‍ദീപിന്‍റെ എതിരാളി. ഈമാസം 25നാണ് ഡല്‍ഹിയിലെ ഏഴ് സീറ്റിലേക്കും വോട്ടെടുപ്പ്.

MORE IN INDIA
SHOW MORE