ആരുടെ കയ്യിൽ രാജ്യം സുരക്ഷിതമെന്ന് ബിജെപി നോതാവിന്റെ ചോദ്യം; ഞെട്ടിച്ച് മറുപടി

മഹാരാഷ്ട്രിയിലെ കോലാപ്പൂരിലെ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സ്ഥാനാർത്ഥി സഞ്ജയ് മണ്ഡലികിന് വേണ്ടി കഗലിൽ നടന്ന പ്രചരണത്തിലാണ് രസകരമായ സംഭവം. യോഗത്തിൽ സംസാരിച്ച ബിജെപി നേതാവ് ഷൗമിക മഹാദിക്, രാജ്യം ആരുടെ കൈകളിലാണ് സുരക്ഷിതം,  മോദിയുടെയോ അതോ രാഹുൽ ഗാന്ധിയുടെയോ? എന്ന് ചോദിച്ചു. ഇതിന് പിന്നാലെയാണ് വേദിക്ക് സമീപമുള്ള യുവാവിൽ നിന്ന് രാഹുൽ ഗാന്ധി എന്ന മറുപടി എത്തിയത്.  ഇത് കേട്ടതോടെ യോഗത്തിന്റെ ആകെ അന്തരീക്ഷം മാറി, ചിരി പൊട്ടി. പുറകിലിരുന്ന മന്ത്രി ഹസൻ മുഷ്‌രിഫും ചിരിച്ചു. ഒടുവില്‍ വിഡിയോ സോഷ്യല്‍ മിഡിയില്‍ വൈറലായി.

മുൻ ബിജെപി എംഎൽഎ അമൽ മഹാദിക്കിൻ്റെ ഭാര്യയാണ് ഷൗമിക മഹാദിക്. മുൻ എംഎൽഎ മഹാദേവ് റാവു മഹാദിക് അദ്ദേഹത്തിൻ്റെ ഭാര്യാപിതാവായിരുന്നു. കോലാപ്പൂർ ജില്ലാ പരിഷത്ത് മുൻ പ്രസിഡൻ്റും അംഗവുമായിരുന്നു മഹാദിക്. നിലവിൽ ബിജെപി കോലാപ്പൂർ വനിതാ ജില്ലാ പ്രസിഡന്റാണ്.

Kolhapur BJP Leader Asks Public Who They Want As PM, Gets Surprised With Response