പ്രധാനമന്ത്രിക്ക് എന്തുപറ്റി? അയോധ്യയിലെ 'ബാബരി പൂട്ട്' ആര് വിശ്വസിക്കും?

ജൂണ്‍ നാലിലേക്ക് ഇനി 25 ദിവസത്തെ അകലംമാത്രം. മൂന്നുഘട്ടങ്ങളില്‍ രാജ്യം സ്വന്തം തീരുമാനം കുറിച്ചുകഴിഞ്ഞു. ഇനിയും നാല് ഘട്ടവോട്ടെടുപ്പ് നടക്കാനിരിക്കെ വികസന അജണ്ട പിന്നണിയിലേക്ക് മാറ്റുകയാണോ ബിജെപി? ഒരിക്കല്‍ക്കൂടി മോദി സര്‍ക്കാര്‍ എന്ന മുദ്രാവാക്യത്തിന്റെ അകമ്പടിയില്‍ നിരന്തരമായി കേള്‍ക്കുന്നത് അങ്ങനെ ചിലതാണ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വാക്കുകള്‍ ഉപയോഗിച്ച് തുടങ്ങിയ ഒരു പ്രചാരണം ഏറ്റവുമൊടുവില്‍ ഇപ്പോള്‍ അയോധ്യയിലാണ്. ഇന്നലെ പ്രധാനമന്ത്രി മധ്യപ്രദേശില്‍ പറയുന്നു, തനിക്ക് 400 സീറ്റ് തരൂ, ഇല്ലെങ്കില്‍ കോണ്‍ഗ്രസ് അയോധ്യ രാമക്ഷേത്രത്തിന് ബാബറി താഴിടുമെന്ന്. ഇന്നതിന് കോണ്‍ഗ്രസ് ചില മറുപടികള്‍ കൊടുക്കുന്നു. അപ്പോള്‍ ചോദ്യം, എതിരാളികളേയില്ല എന്ന ആത്മവിശ്വാസത്തില്‍നിന്ന് എന്തിന് പ്രധാനമന്ത്രി ഈ വഴിയില്‍ നടക്കണം? അയോധ്യ ക്ഷേത്രത്തിന് ആരെങ്കിലും പൂട്ടിടുമെന്ന് ഇന്നാട്ടില്‍ ആര് വിശ്വസിക്കുന്നു? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്.

Counter Point on the statements of Narendra Modi