അമേഠി– റായ്ബറേലി സീറ്റുകളില്‍ ഇന്ന് തീരുമാനമാകും; രാഹുലുമായി ചര്‍ച്ചയ്ക്ക് ഖര്‍ഗെ

**EDS: SCREENGRAB VIA @INCIndia** New Delhi: Congress President Mallikarjun Kharge with party leaders Sonia Gandhi and Rahul Gandhi briefs the media, at AICC headquarters, in New Delhi, Thursday, March 21, 2024. (PTI Photo) (PTI03_21_2024_000021B)

രാഹുല്‍ ഗാന്ധി അമേഠിയിലോ റായ്‌ബറേലിയിലോ മല്‍സരിക്കാന്‍ സാധ്യതയേറി. കോണ്‍ഗ്രസിന്‍റെ അമേഠി– റായ്ബറേലി സീറ്റുകളില്‍ ഇന്ന് തീരുമാനമുണ്ടാകും. കര്‍ണാടകയില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും ചര്‍ച്ചയുടെ ഭാഗമാകും. രാഹുല്‍ ഗാന്ധി അമേഠിയില്‍ മല്‍സരിച്ച് വിജയിച്ചാല്‍ പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തിയേക്കും. 

 അമേഠി– റായ്ബറേലി സസ്പെന്‍സ് ഇന്ന് അവസാനിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം. രാഹുലും പ്രിയങ്കയും രണ്ടു സീറ്റുകളിലായി മല്‍സരിക്കണമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. രാഹുല്‍ ഗാന്ധി അമേഠിയില്‍ മല്‍സരിച്ച് വിജയിച്ചാല്‍ വയനാട് ഒഴിയുകയും  ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയെ മല്‍സരിപ്പിക്കുകയും ചെയ്തേക്കും. അമേഠിയില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ പ്രാദേശിക നേതാക്കള്‍ക്ക് നിര്‍ദേശം ലഭിച്ചു. രാഹുല്‍ ഗാന്ധി ഇന്ന് കര്‍ണാടകയില്‍ നിന്ന് ഡല്‍ഹിയില്‍ മടങ്ങിയെത്തും.