അണ്ണാ ഡി.എം.കെയിലെ നേതൃത്വ പ്രതിസന്ധി: ഒ.പനീര്‍സെല്‍വം വിഭാഗം വീണ്ടും സുപ്രീം കോടതിയില്‍

അണ്ണാ ഡി.എം.കെയിലെ നേതൃത്വ പ്രതിസന്ധിയില്‍ പരാതിയുമായി ഒ.പനീര്‍സെല്‍വം വിഭാഗം വീണ്ടും സുപ്രീം കോടതിയില്‍. ഇറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പു സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ കോടതി നിയോഗിച്ച പ്രൊസീഡിയം ചെയര്‍മാന്‍ തമിഴ് മകന്‍ ഹുസൈന്‍ ഏകപക്ഷീയമായി പെരുമാറിയെന്നാണു പരാതി. തങ്ങളെ പിന്തുണയ്ക്കുന്ന ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കാനുള്ള കത്തു കിട്ടിയില്ലെന്ന് ഒ.പി.എസ്. വിഭാഗം പരാതിപ്പെട്ടു. 

എടപ്പാടി പളനിസാമി വിഭാഗം നിര്‍ദേശിച്ചിരുന്ന സ്ഥാനാര്‍ഥി കെ.എസ്. തെന്നരസിനെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തിരിഞ്ഞെടുത്തുവെന്ന് തമിഴ് മകന്‍ ഹുസൈന്‍ കോടതിയെ അറിയിച്ചിരുന്നു. 

ഇരുവിഭാഗവും രണ്ടില ചിഹ്നത്തിന് അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് ജനറല്‍ കൗണ്‍സില്‍ ചേര്‍ന്ന് ഏക സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാന്‍ വെള്ളിയാഴ്ചയാണ് സുപ്രീം കോടതി ഉത്തരവിട്ടത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം നാളെയാണ്. 

AIADMK leadership row Paneerselvam petition in supremecourt