ലാവലിന്‍ കേസില്‍ സുപ്രീംകോടതിയിലെ അന്തിമവാദം നാളെ

ലാവലിന്‍ കേസില്‍ സുപ്രീംകോടതിയിലെ അന്തിമവാദം നാളെ നടക്കും. ഇന്ന് മറ്റ് കേസുകളുള്ളതിനാല്‍ ലാവലിന്‍ കേസ് പരിഗണിച്ചിരുന്നില്ല. മറ്റ് ഹര്‍ജികളുടെ വാദം കേള്‍ക്കല്‍ നീണ്ടതിനാലാണ് കേസ് പരിഗണിക്കാതിരുന്നത്. മാറ്റിവച്ച ഹര്‍ജി നാളത്തേക്ക് ലിസ്റ്റുചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്തു സിബിഐ സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതിയിലുള്ളത്. നേരത്തെ പല തവണ ഹർജിക്കാരിൽ ഒരാളായ സിബിഐയുടെ കൂടി ആവശ്യം പരിഗണിച്ച് ആണ് കേസ് മാറ്റിയിരുന്നത്. പന്നിയാർ, പള്ളിവാസൽ, ചെങ്കളം ചെറുകിട ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവ്‌ലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിലൂടെ സംസ്ഥാന സർക്കാരിന് 375 കോടി കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നതാണ് ലാവ്‌ലിൻ കേസ്.

SNC Lavalin case; Final rial will be held tomorrow