ലാവലിന്‍‌ കേസ് സുപ്രീംകോടതി ഇന്നും പരിഗണിക്കില്ല

ലാവലിന്‍‌ കേസ് സുപ്രീംകോടതി ഇന്നും പരിഗണിക്കില്ല. മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു കേസില്‍ വാദം നടക്കുന്നതിനാലാണ് പരിഗണിക്കാത്തത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്തു സിബിഐ സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതിയിലുള്ളത്. നേരത്തെ പല തവണ ഹർജിക്കാരിൽ ഒരാളായ സിബിഐയുടെ കൂടി ആവശ്യം പരിഗണിച്ച് ആണ് കേസ് മാറ്റിയിരുന്നത്. പന്നിയാർ, പള്ളിവാസൽ, ചെങ്കളം ചെറുകിട ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവ്‌ലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിലൂടെ സംസ്ഥാന സർക്കാരിന് 375 കോടി കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നതാണ് ലാവ്‌ലിൻ കേസ്.

Supreme Court will not consider Lavalin's case today