മറ്റ് കേസുകളുടെ വാദം നീണ്ടു; ലാവലിന്‍ കേസ് ഇന്ന് പരിഗണിച്ചില്ല

ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചില്ല. മറ്റ് ഹര്‍ജികളുടെ വാദം കേള്‍ക്കല്‍ നീണ്ടതിനാലാണ് കേസ് പരിഗണിക്കാതിരുന്നത്. കേസുമായി ബന്ധപ്പെട്ട ഹർജികളിൽ അന്തിമവാദം ഇന്ന് ആരംഭിക്കാനിരിക്കുകയായിരുന്നു. ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിലായിരുന്നു കേസ് ലിസ്റ്റ് ചെയ്തിരുന്നത്. 113–ാം നമ്പർ കേസായായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്തു സിബിഐ സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതിയിലുള്ളത്. നേരത്തെ പല തവണ ഹർജിക്കാരിൽ ഒരാളായ സിബിഐയുടെ കൂടി ആവശ്യം പരിഗണിച്ച് ആണ് കേസ് മാറ്റിയിരുന്നത്. പന്നിയാർ, പള്ളിവാസൽ, ചെങ്കളം ചെറുകിട ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവ്‌ലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിലൂടെ സംസ്ഥാന സർക്കാരിന് 375 കോടി കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നതാണ് ലാവ്‌ലിൻ കേസ്.

Supreme Court did not consider Lavalin's case today