'എന്റെ ഭാര്യ മരിച്ചുപോകും'; ആശുപത്രികൾ കയറിയിറങ്ങി കരഞ്ഞ് ഭർത്താവ്; നോവുംദൃശ്യം

ഡൽഹിയിൽ കോവിഡ് രോഗികൾ കുതിച്ചുയരുകയാണ്.  ആശുപത്രികള്‍ എല്ലാം തന്നെ നിറഞ്ഞുകവിയുകയും ചെയ്തതോടെ പല ആശുപത്രികൾക്കു മുന്നിലും കാണുന്നത് കരളലിയിക്കുന്ന ദൃശ്യങ്ങളാണ്. അത്തരത്തിലൊരു ദൃശ്യമാണ് ഇപ്പോൾ പുറത്തുവരുന്നത്. 

രോഗികള്‍ക്ക് ചികിൽസ തേടാൻ ഇടമില്ലാതെ ആശുപത്രികൾ തോറും കയറി ഇറങ്ങുകയാണ്. അസ്‍ലം ഘാൻ ഭാര്യ റൂബി ഖാനുമായി മൂന്ന് ആശുപത്രികളാണ് കയറി ഇറങ്ങിയത്. എന്റെ ഭാര്യ മരിച്ചുപോകും. ദയവായി അവള്‍ക്ക് ചികിൽസ നൽകും എന്ന് കേണ് കരഞ്ഞാണ് അസ്‍ലം ഖാൻ‌ ആശുപത്രികൾക്ക് മുന്നിൽ അപേക്ഷിക്കുന്നത്.

'ഞാൻ കാല് പിടിക്കാം. ഒരിടത്തും കിടക്കയില്ലെന്നാണ് അവർ പറയുന്നത്. തറയിൽ കിടത്തിയെങ്കിലും ചികിൽസിക്കാൻ അനുവദിക്കണം. എങ്ങനെയാണ് ഞാൻ അവളെ മരണത്തിന് വിട്ടുകൊടുക്കുക..'? ആശുപത്രിയുടെ പുറത്തു നിന്ന് അസ്‍ലം ഖാൻ ചോദിക്കുന്നു.