പോളിങ് കുറഞ്ഞു, തന്ത്രം മാറ്റി ബിജെപി; രാജ്യസുരക്ഷയും വിഷയമാക്കും

yogi
SHARE

രണ്ടാഘട്ടത്തിലും വോട്ടിങ് ശതമാനം കുറഞ്ഞതോടെ പ്രാചരണതന്ത്രം മാറ്റി ബിജെപി. വികസനത്തിനും മതത്തിനുമൊപ്പം രാജ്യസുരക്ഷയും സജീവമാക്കിയാണ് മൂന്നാ ഘട്ട പ്രചാരണം ബിജെപി കടുപ്പിക്കുന്നത്. അതിര്‍ത്തി സുരക്ഷിതമായെന്നും തീവ്രവാദവും മാവോയിസവും മോദി ഭരണത്തിന് കീഴില്‍ ഇല്ലാതെയായെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 

ഒന്നാം ഘട്ടത്തിന് പിന്നാലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിലും  ദേശീയ തലത്തില്‍ വോട്ടിങ് ശതമാനത്തില്‍  ഇടിവ് വന്നത് ബിജെപി ആശങ്കയിലാക്കിയിരിക്കുകയാണ്. 543  ലോക്സഭാ സീറ്റുകളില്‍  191 ല്‍ വോട്ടെടുപ്പ് പൂര്‍ത്തിയാപ്പോള്‍ 2019 നേക്കാള്‍ കുറവാണ് വോട്ടിങ് ശതമാനം.  ഒന്നാം ഘട്ടത്തില്‍ പോളിങ് കുറഞ്ഞപ്പോളായിരുന്നു രാജസ്ഥാനില്‍ മുസ്ലീം വിഭാഗത്തിനെതിരായ മോദിയുടെ പ്രസംഗം . കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സമ്പത്ത് മക്കള്‍  കൂടുതലുള്ളവള്‍ക്കെന്ന പരാമര്‍ശം  , ബിജെപി സംസ്ഥാനത്ത് വോട്ടര്‍മാരെ പോളിങ് ബൂത്തിലേക്ക് കാര്യമായി എത്തിച്ചില്ല. രാജസ്ഥാനില്‍  2019നേക്കാള്‍ നാലു ശതമാനം കുറവ് വോട്ടാണ് രേഖപ്പെടുത്തിയത്.  ഇതോടെ മൂന്നാം ഘട്ടത്തില്‍ രാജ്യ സുരക്ഷകൂടി പ്രചാരണത്തിലേക്ക് ബിജെപി കൂടുതല്‍ സജീവമാക്കി.  തീവ്രവാദത്തെ മോദി ഇല്ലാതാക്കിയെന്ന് യുപിയിലെ റാലിയില്‍ യോഗി ആദിത്യ നാഥ് പറഞ്ഞു.  എവിടെങ്കിലും പടക്കം പൊട്ടിയാല്‍ അതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പാക്കിസ്ഥാന്‍ പറയുന്നത് ഇന്ത്യയുടെ വിജയമാണെന്ന് യോഗി 

ബിജെപിയുടെ തട്ടകമായ ഉത്തര്‍പ്രദേശില്‍ വോട്ടിങ് ശതമാനം  54.85 ലേക്ക് ഇടിഞ്ഞത് ബിജെപിയെ ഞെട്ടിപ്പിട്ടുണ്ട്.  മധ്യപ്രദേശില്‍   2019ല്‍ 67.7 ശതമാനമായിരുന്ന  വോട്ടിങ് ശതമാനം 58. 59  % മാത്രമായി  . അതേസമയം രണ്ടാം ഘട്ടം വളരെ മികച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സില്‍  പ്രതികരിച്ചു.  

Voting percentage decreased in both phases bjp changed its campaign strategy

MORE IN INDIA
SHOW MORE