മോദി വിവാഹച്ചടങ്ങുകളില്‍ അലറുന്ന അമ്മാവന്‍മാരെപ്പോലെ: കളിയാക്കി പ്രിയങ്ക

priyanka-gandhi-vadra-again
SHARE

 പ്രധാനമന്ത്രിയുടെ സ്വത്ത് പുനര്‍വിതരണവും പണപ്പെരുപ്പവും സംബന്ധിച്ച പ്രസ്താവനകളെ കളിയാക്കി പ്രിയങ്ക ഗാന്ധി രംഗത്ത്. പ്രസംഗത്തിനിടെ മോദി കരഞ്ഞത് തോല്‍ക്കുമോ എന്ന് ഭയമാണെന്ന് രാഹുല്‍ ഗാന്ധിയും പരിഹസിച്ചു. വിവാഹച്ചടങ്ങുകളില്‍ അമ്മാവന്‍ അലറുന്നതിനോടാണ് മോദിയുടെ പ്രസ്താവനകളെ പ്രിയങ്ക ഉപമിച്ചത്. കോണ്‍ഗ്രസ് ആഭരണങ്ങള്‍ അടിച്ചുമാറ്റി വേറെയുള്ളവര്‍ക്ക് വിതരണം ചെയ്യുന്നുവെന്ന് ഒരു അമ്മാവന്‍ മുന്നറിയിപ്പ് നല്‍കുന്നുവെന്നായിരുന്നു പരിഹാസം.

ഇത്തരം പ്രസ്താവനകൾ ആശങ്കയ്‌ക്ക് പകരം കേള്‍ക്കുന്നവരെ ചിരിപ്പിക്കുകയായിരിക്കും എന്നും അവര്‍ പറഞ്ഞു. ഇന്ന് ഈ രാജ്യത്തിന്‍റെ പ്രധാനമന്ത്രി ഇത്രയും വിഡ്ഢിത്തരങ്ങള്‍ പറയുന്നത്, ആളുകള്‍ അദ്ദേഹത്തിന്‍റെ സ്ഥാനത്തിന്‍റെ മഹത്വം കണ്ട് ആ വാക്കുകള്‍ക്ക് വില കൊടുക്കും എന്ന വിശ്വാസത്തിലാണെന്നും പ്രിയങ്ക തുറന്നടിച്ചു.

മോദി കോണ്‍ഗ്രസിനെ പുതിയ തരത്തില്‍ വിമര്‍ശിക്കുകയാണ്. കോണ്‍ഗ്രസ് ജനങ്ങളുടെ വീട്ടില്‍ എക്സ് റേ മെഷീനുമായെത്തി പരിശോധന നടത്തുമെന്നാണ് മോദി പറയുന്നത്, പെട്ടിയില്‍ വെച്ചിരിക്കുന്ന താലി വരെ എടുത്തുകൊണ്ട് പോയി ബാക്കിയുള്ളവര്‍ക്ക് കൊടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് കൊടുക്കുന്നുണ്ട്.. ഇതൊക്കെ സാധ്യമാണോയെന്നും വിഭ്രാന്തിയുടെ പുറത്ത് മോദി ഇങ്ങനെ പറയുന്നതാണോയെന്നും പ്രിയങ്ക ചോദിച്ചു.

MORE IN INDIA
SHOW MORE