കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് ബീഫ് കഴിക്കാനുള്ള സൗകര്യം ഉറപ്പാക്കും: ആദിത്യനാഥ്

yogi-adityanath
SHARE

ന്യൂനപക്ഷങ്ങള്‍ക്ക് ബീഫ് കഴിക്കാനുള്ള സൗകര്യം ഉറപ്പാക്കലാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെള്ളിയാഴ്ച്ച നടത്തിയ പ്രസംഗത്തില്‍, കോണ്‍ഗ്രസ് ഗോവധം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ നാണംകെട്ട മനുഷ്യര്‍ ഗോമാംസം കഴിക്കാനുള്ള അവകാശമാണ് വാഗ്ദാനം ചെയ്യുന്നത്. പുരാണങ്ങള്‍ പശുവിനെ അമ്മയായി കാണുമ്പോഴാണിതെന്നും ആദിത്യനാഥ് വിമര്‍ശിച്ചു. കശാപുകാരുടെ കയ്യില്‍ അവര്‍ പശുക്കളെ വിട്ടുകൊടുക്കും.. ഇന്ത്യ ഇത് അനുവദിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. 

ന്യൂനപക്ഷങ്ങള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം കൊടുത്താല്‍ അതിന്‍റെ അര്‍ഥം ഗോവധമാണെന്നും പ്രസംഗത്തില്‍ പറയുന്നു. ഒപ്പം പ്രധാനമന്ത്രിയുടെ കോണ്‍ഗ്രസ് ആക്രമണങ്ങളെ കൂട്ടുപിടിച്ചും വിമര്‍ശനം ഉന്നയിച്ചു. കോണ്‍ഗ്രസ് ഇവിടെയുള്ളവരുടെ സ്ത്രീധനം എടുത്ത് രോഹിംഗ്യകള്‍ക്കും ബംഗ്ലാദേശികളായ നുഴഞ്ഞുകയറ്റക്കാര്‍ക്കും കൊടുക്കുമെന്നും പറഞ്ഞായിരുന്നു ആക്രമണം. 2004 മുതല്‍ 2014 വരെ കോണ്‍ഗ്രസ് അതിനുള്ള ശ്രമമാണ് നടത്തിയതെന്നും ആദിത്യനാഥ് പറഞ്ഞു.

കർണാടകയിൽ എസ്‌സി, എസ്‌ടി, ഒബിസി എന്നിവർക്ക് നൽകുന്ന സംവരണത്തിൽ നിന്ന് മുസ്‌ലിംകൾക്ക് സംവരണം നൽകാൻ അവർ ശ്രമിച്ചിരുന്നുവെന്നും വിമര്‍ശിച്ചു.

കോൺഗ്രസിന് ഇരട്ടത്താപ്പാണെന്നും, രാജ്യത്തിൻ്റെ വിഭവങ്ങളിൽ മുസ്ലീങ്ങൾക്കാണ് ആദ്യ അവകാശമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പറഞ്ഞതായി അദ്ദേഹം ആരോപിച്ചു. രാജ്യത്തെ കൂടുതൽ വിഭജിക്കാൻ കോൺഗ്രസ് ഗൂഢാലോചന നടത്തുകയാണെന്നും യുപി മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞു.

MORE IN INDIA
SHOW MORE