രാമന്‍റെ നിലനില്‍പ് ചോദ്യം ചെയ്യുന്നവരുടെ നിലനില്‍പ് ചോദ്യം ചെയ്യണം; ആദിത്യനാഥ്

yogi-adityanath-2
SHARE

 രാമന്‍റെ നിലനില്‍പിനെ ചോദ്യം ചെയ്യുന്നവരുടെ നിലനില്‍പ് ചോദ്യം ചെയ്യണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശനിയാഴ്ച്ച നടത്തിയ പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസാതാവന. പ്രസംഗത്തിനിടെ പ്രധാനമന്ത്രിയെ പുകഴ്ത്തുകയും അദ്ദേഹത്തിന്‍റെ നേട്ടങ്ങളെ എണ്ണിപ്പറയുകയും ചെയ്ത ആദിത്യനാഥ് കോണ്‍ഗ്രസിനെയും സമാജ്​വാദി പാര്‍ട്ടിയെയും കടന്നാക്രമിക്കുകയും ചെയ്തു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ 272 സീറ്റുകള്‍ വേണമെന്നും, സമാജ്​വാദി പാര്‍ട്ടി ആണെങ്കിലും കോണ്‍ഗ്രസ് ആണെങ്കിലും അത്ര സീറ്റിലേക്ക് അവര്‍ ഒറ്റയ്ക്കല്ല മല്‍സരിക്കുന്നതെന്നും. കോണ്‍ഗ്രസ് പറയുന്നത് രാമനില്ലെന്നാണെന്നും അതിന്‍റെ അര്‍ഥം ഇന്ത്യ ഇതിന് മുന്‍പ് ഇല്ലായിരുന്നു എന്നല്ലേയെന്നും ആദിത്യനാഥ് ചോദിച്ചു. രാമന്‍റെയും കൃഷ്ണന്‍റെയും നിലനില്‍പിനെ ചോദ്യം ചെയ്യുന്നവരുടെ തന്നെ നിലനില്‍പിനെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൈവേകളും എക്സ്പ്രസ് വേകളും രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്, റെയില്‍ വേയും മെട്രോയും വികസിക്കുന്നു, ഐഐഎം. ഐഐടി, എയിംസ് എന്നിവകളും പുതുതായി ഉണ്ടാവുകയാണ്. തങ്ങള്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും സാധാരണക്കാരെ പീഡിപ്പിക്കുകയായിരുന്നു, ഇന്ന് ഉത്തര്‍പ്രദേശില്‍ ആകെ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് സാധാരണക്കാരുടെ റേഷന്‍ എടുത്തുകൊണ്ട് പോയെന്ന് കുറ്റപ്പെടുത്തിയ ആദിത്യനാഥ് ഇപ്പോള്‍ എല്ലാവര്‍ക്കും റേഷന്‍ കിട്ടുന്നുണ്ടെന്നും അറിയിച്ചു

MORE IN INDIA
SHOW MORE