ലോണ്‍ ചോദിച്ചപ്പോള്‍ സെക്സിന് വഴങ്ങണമെന്ന് മാനേജര്‍; പൊതിരെ തല്ലി യുവതി, വിഡിയോ

കർണാടകയിൽ ലോൺ അനുവദിക്കണമെങ്കിൽ തന്റെ ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങണമെന്നാവശ്യപ്പെട്ട ബാങ്ക് മാനേജരെ പൊതിരെ തല്ലി യുവതി. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബാങ്ക് മാനേജർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.



ഡിഎച്ച്എഫ്എൽ ബാങ്കിൽ ലോണിന് സമീപിച്ച യുവതിയോടാണ് മാനേജർ തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ടത്. വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ഇയാൾ ഇക്കാര്യം ആവശ്യപ്പെട്ടത്. തനിക്കൊപ്പം കിടക്ക പങ്കിട്ടാലേ ലോൺ അനുവദിക്കാനാവൂ എന്ന് മാനേജർ നിലപാട് എടുത്തതോടെ യുവതി ഇയാളെ തല്ലുകയായിരുന്നു. 



വീട്ടിൽ നിന്ന് തല്ലി പുറത്തിറക്കിയ മാനേജരെ പൊതുനിരത്തിൽ വച്ച് യുവതി വടി ഉപയോഗിച്ചും കൈകൊണ്ടും പൊതിരെ തല്ലുകയായിരുന്നു.