ഗുജറാത്ത് വീണ്ടും പോളിങ് ബൂത്തിലേക്ക്

കൊടുമ്പിരിക്കൊണ്ട പ്രചാരണത്തിനൊടുവിൽ ഗുജറാത്ത് വീണ്ടും പോളിങ് ബൂത്തിലേക്ക്. ബിജെപിക്ക് മുൻതൂക്കമുള്ള മധ്യ ഗുജറാത്തിലും കോൺഗ്രസിന് മേൽക്കൈയുള്ള ഉത്തരഗുജറാത്തിലുമാണ് വോട്ടെടുപ്പ്. 93 മണ്ഡലങ്ങളിൽ നിന്നായി 851 സ്ഥാനാർഥികളാണ് രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്നത്