വിജയ പ്രതീക്ഷയ്ക്കിടയിലും പിയൂഷ് ഗോയലിനെ വിട്ടൊഴിയാതെ വിവാദങ്ങള്‍

piyush goyal
SHARE

കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്‍റെ വരവോടെ ശ്രദ്ധാകേന്ദ്രമായ മുംബൈ നോര്‍ത്തില്‍ പ്രചാരണം ചൂടുപിടിക്കവേ ബിജെപിയെ പ്രതിരോധത്തിലാക്കി വിവാദങ്ങള്‍. ഗോയലിന് എതിരെ വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തിയ സംഭവം പാര്‍ട്ടിയെ വെട്ടിലാക്കി. അതേസമയം, വികസന നേട്ടങ്ങളും മോദി ഗ്യാരണ്ടിയും തന്നെയാണ് ഇവിടെയും പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്നത്.

രാഷ്ടീയ വഴക്കം കൊണ്ടും ഭരണരംഗത്തെ നിശബ്ദ കരുനീക്കങ്ങള്‍ കൊണ്ടും പേരെടുത്ത നേതാവാണ് പിയൂഷ് ഗോയല്‍. അടിമുടി മുംബൈക്കാരന്‍. തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നത് ഇതാദ്യം. പ്രഖ്യാപനം വന്നതുമുതല്‍ കളത്തിലുണ്ട് ഗോയല്‍. നഗരത്തിലെ പരിപാടികളിലെല്ലാം ഗോയലിനെ കാണാം. റോഡ് ഷോകളും റാലികളുമായി പ്രചാരണത്തില്‍ ബഹുദൂരം മുന്നിലാണ്. മോദിയും വികസനവുമാണ് ഗ്യാരണ്ടി.

രാജ്യസഭാ അംഗമായ ഗോയലിന് സുരക്ഷിത മണ്ഡലം നല്‍കിയ പാര്‍ട്ടി വന്‍ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. ‌കേന്ദ്രമന്ത്രിയെന്ന നിലയിലുള്ള പ്രതിച്ഛായ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞതവണ 4.65 ലക്ഷത്തിന്‍റെ റെക്കോഡ് ഭൂരിപക്ഷത്തിലായിരുന്നു മണ്ഡലത്തിന്‍റെ ആധിപത്യം പാര്‍ട്ടി ഉറപ്പിച്ചത്. എന്നാല്‍ ഇക്കുറി തുടക്കംമുതലേ വിവാദങ്ങളാണ്. ഗോയലിന് വേണ്ടി മകന്‍ കോളജില്‍ രാഷ്ട്രീയ പരിപാടി നടത്തിയത് വിവാദമായി. ഗോയലിന്‍റെ അനുയായികള്‍ മാധ്യമ പ്രവര്‍ത്തകയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയ കേസാണ് ഒടുവിലത്തേത്. മത്സ്യമാര്‍ക്കറ്റില്‍ വോട്ടുചോദിച്ചെത്തിയ ഗോയല്‍ മൂക്കുപൊത്തിയ വിഷയം വാര്‍ത്തയാക്കിയതാണ് ഇവരെ ചൊടിപ്പിച്ചത്.‌‌‌ എന്നാല്‍ മറുവശത്ത് ഉദ്ധവ് സേനയുമായി തര്‍ക്കത്തില്‍പെട്ട കോണ്‍ഗ്രസിന് ഇവിടെ ഇനിയും സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല.

MORE IN INDIA
SHOW MORE