അമേഠിയില്‍ ആരെന്ന് തീരുമാനമായില്ല; കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി

congress
SHARE

അമേഠി, റായ്ബറേലി സീറ്റുകളില്‍ ആശയക്കുഴപ്പം തുടരുന്ന കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി. അമേഠിയില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസമില്ലെന്ന് അമിത് ഷാ. തനിക്ക് മല്‍സരിക്കാന്‍ എതിര്‍സ്ഥാനാര്‍ഥിയില്ലാത്ത സ്ഥിതിയെന്ന് സ്മൃതി ഇറാനി. അതേസമയം രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മല്‍സരിക്കാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. മുന്‍ റായ്ബറേലി എം.പി ഷീല കൗളിന്‍റെ കൊച്ചുമകന്‍ ആശിഷ് കൗളിന്‍റെ പേര് അമേഠിയിൽ പരിഗണിക്കുന്നുണ്ട്. 

നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മൂന്നു ദിവസം മാത്രം അവശേഷിക്കെ അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുകയാണ്. ഗാന്ധി കുടുംബം മനസുതുറക്കാത്തതാണ് നേതൃത്വത്തെ കുഴക്കുന്നത്. രണ്ടിടത്തും മല്‍സരത്തിനില്ലെന്ന് ഒരു ഘട്ടത്തില്‍ പറഞ്ഞ രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ താല്‍പര്യം പ്രകടിപ്പിച്ചതായി സൂചനയുണ്ട്. അമേഠിയില്‍ മല്‍സരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ധൈര്യമില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പരിഹസിച്ചു. 

മണ്ഡലത്തിലെ ജനങ്ങള്‍ ഗാന്ധി കുടുംബത്തിനായി  ആവശ്യമുന്നയിക്കുന്നില്ലെന്ന് അമേഠിയിലെ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി. മല്‍സരിക്കാന്‍ എതിര്‍ സ്ഥാനാര്‍ഥി ഉണ്ടാവുമോയെന്നും ചോദ്യം. അമേഠിയിൽ വിജയിച്ചാല്‍ വയനാട് ഒഴിയേണ്ടി വരുമെന്നതാണ് രാഹുല്‍ ഗാന്ധിയെ അലട്ടുന്ന വിഷയം.  കമല നെഹ്റുവിന്‍റെ സഹോദരഭാര്യയും റായ്ബറേലി മുന്‍ എംപിയുമായ ഷീല കൗളിന്‍റെ കൊച്ചുമകന്‍ ആശിഷ് കൗളിനെ അമേഠിയിൽ മല്‍സരിപ്പിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.

MORE IN INDIA
SHOW MORE