ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകളിലേക്ക് എസ്ബിഐ; മാഗ്നറ്റിക്ക് സ്ട്രിപ്പുളളവ പ്രവര്‍ത്തന രഹിതമാകും

മാഗ്നറ്റിക്ക് സ്ട്രിപ്പുളള എസ്ബിഐയുടെ എടിഎം കാര്‍ഡുകള്‍ ഡിസംബര്‍ 31 ന് ശേഷം പ്രവര്‍ത്തന രഹിതമാകും. ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകളിലേക്ക് മാറുന്നതിന്‍റെ ഭാഗമായാണ് നടപടി.

മാഗ്നറ്റിക് സ്ട്രിപ്പുളള എടിഎം കാര്‍ഡുകളേക്കാള്‍ ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകള്‍ ആണ് കൂടുതല്‍ സുരക്ഷിതം. ആര്‍ബിഐയുടെ നിര്‍ദേശ പ്രകാരം ചിപ്പ് കാര്‍ഡുകള്‍ ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും നല്‍കിയിട്ടുണ്ട്. മാഗന്ധറ്റിക് സ്ട്രിപ്പുളള കാര്‍ഡുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നവര്‍ എത്രയും പെട്ടെന്ന് അവ മാറ്റി ചിപ്പ് കാര്‍ഡ് വാങ്ങണമെന്ന് എസ്ബിഐ ആവശ്യപ്പെട്ടു. ഡിസംബര്‍ 31 ന് ശേഷം മാഗ്നറ്റിക് സ്ട്രിപ്പുളള കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല. ഓണ്‍ലൈനായോ ബാങ്ക് ശാഖകളിലൂടെയോ പുതിയ കാര്‍ഡിന് അപേക്ഷിക്കാം. പുതിയ എടിഎം കാര്‍ഡിന് പണമീടാക്കില്ല.എസ്ബിഐ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം റിക്വസ്റ്റ് എടിഎം/ ഡെബിറ്റ് കാര്‍ഡ് എന്ന ലിങ്ക് വഴി പുതിയ കാര്‍ഡിന് അപേക്ഷിക്കാം. രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ ഒരാഴ്ചക്കുളളില്‍ കാര്‍ഡ് ലഭിക്കും