ഇടിവ് നേരിട്ട് സ്വര്‍ണം; ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് 1,280 രൂപ താഴ്ന്നു; നിരക്ക് ഇങ്ങനെ

INDIA-GOLD-PRICES/
SHARE

തിങ്കളാഴ്ച കേരളത്തിലെ സ്വര്‍ണ വിലയില്‍ ഇടിവ്. പവന്  240 രൂപ കുറഞ്ഞ് 53,240 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്. 30 രൂപ കുറഞ്ഞ് 6,655 രൂപയാണ് ഒരു ഗ്രാമിന്‍റെ വില. ഏപ്രില്‍ 19 തിന് സര്‍വകാല ഉയരത്തിലേക്ക് എത്തിയ ശേഷം സ്വര്‍ണ വില താഴോട്ടാണ്. ചാഞ്ചാട്ട സ്വഭാവം കാണിക്കുന്ന സ്വര്‍ണം സര്‍വകാല ഉയരമായ 54,520 രൂപയില്‍ നിന്ന് ഇതുവരെ 1,280 രൂപ ഇടിഞ്ഞു. തിങ്കളാഴ്ച രാവിലെ സ്പോട്ട് ഗോള്‍ഡും ഇടിവിലാണ്. ഡോളര്‍ സൂചിക ഉയര്‍ന്നതാണ് സ്വര്‍ണ വിലയെ താഴോട്ടിടിച്ചത്.  

കഴിഞ്ഞാഴ്ച വലിയ ഇടിവാണ് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിയത്. 52,920 രൂപ വരെ എത്തിയ സ്വര്‍ണ വില ഉയര്‍ന്നും താഴ്ന്നും 53,480 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പശ്ചിമേഷ്യയില്‍ ഇസ്രയേല്‍– ഇറാന്‍ സംഘര്‍ഷാവസ്ഥ അയഞ്ഞതും അമേരിക്കയില്‍ നിന്നും പ്രതീക്ഷിക്കുന്ന പലിശ നിരക്ക് വെട്ടികുറയ്ക്കല്‍ വൈകുമെന്ന് വ്യക്തമായതുമാണ് സ്വര്‍ണ വില താഴേക്ക് പോകാന്‍ കാരണം. 

Gold Price Down By Rs 240 Per Pavan In Kerala Market; Know Todays Gold Rate

MORE IN BUSINESS
SHOW MORE