യുഎഇയിൽ ചക്ക കാലം; ലുലു ചക്ക ഉത്സവം പുരോഗമിക്കുന്നു

jack-fruit
SHARE

വിവിധ തരം ചക്കകളും  ചക്ക വിഭവങ്ങളുമായി ലുലു ചക്ക ഉത്സവം യുഎഇയിൽ പുരോഗമിക്കുന്നു. ഇന്ത്യ , മലേഷ്യ, ഇൻഡോനേഷ്യ, മെക്സിക്കോ, വിയറ്റ്നാം, ശ്രീലങ്ക, ഉഗാണ്ട, തായ്‌ലാൻഡ് തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളിൽ നിന്നുള്ള വിവിധ തരം ചക്കകളും, ചക്ക കൊണ്ടുള്ള വ്യത്യസ്‌തതരം വിഭവങ്ങളുമാണ്  മേളയുള്ളത്.

അബുദാബി മദീനത് സയ്ദ് ഷോപ്പിങ് സെന്ററിലെ ലുലു ഹൈപ്പർമാർക്കറ്റിൽ അബുദാബി മുനിസിപ്പാലിറ്റി ഗവൺമെന്‍റ് പാർട്ണർഷിപ് മാനേജർ ഹംദാൻ അൽ മർഭൂയി , സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ വാണ്ടറിങ് ഫുഡിയും ചേർന്നാണ് മേള ഉദ്ഘാടനം ചെയ്തത്. ലുലു ഗ്രൂപ്പ് ഡയറക്ടർ അബൂബക്കർ ടിപിയും മാനേജ്‌മെന്‍റ് പ്രതിനിധികളും സന്നിഹിതരായിരുന്നു. മേയ് അഞ്ച് വരെ ചക്ക ഉൽസവം തുടരും.

MORE IN BUSINESS
SHOW MORE