തീപിടിച്ചപോലെ സ്വർണ വില; സേഫാക്കാൻ ലോക്കറെടുക്കാൻ തിരക്ക്; എന്തെല്ലാം ശ്രദ്ധിക്കണം

bank-locker
SHARE

സ്വർണത്തിൻറെ വില കുതിച്ചുയരുമ്പോൾ ആഭരണം വാങ്ങാനിരിക്കുന്നവരെ പോലെ കയ്യിലുള്ളവരും ആശങ്കയിലാണ്. കവർച്ചക്കാരെ പേടിച്ച് ബാങ്ക് ലോക്കറുകൾ തേടുകയാണ് പലരും. പ്രമുഖ പൊതുമേഖലാ ബാങ്കുകളും മുൻനിര സ്വകാര്യ ബാങ്കുകളും ലോക്കർ സേവനങ്ങൾ നൽകുന്നുണ്ട്. വർഷത്തിൽ 1,000 രൂപ മുതൽ 10,000 രൂപ വരെ ലോക്കറിൻറെ വലുപ്പത്തിന് അനുസരിച്ച് വ്യത്യസ്ത ചാർജുകളാണ് ബാങ്കുകൾ ഈടാക്കുന്നത്. ചാർജുകൾക്കപ്പുറം ലോക്കറുകൾ തിരഞ്ഞെടുക്കുമ്പോൾ തുടക്കകാരാണെങ്കിൽ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. 

ഏത് ബാങ്കിലും ലോക്കർ സേവനം ആരംഭിക്കാൻ സാധിക്കും. ലോക്കർ ആരംഭിക്കാൻ ബാങ്കിൽ അക്കൗണ്ട് ആവശ്യമുണ്ടാകേണ്ടത് നിർബന്ധമില്ല. 2021 ഓഗസ്റ്റിലെ ആർബിഐ ചട്ട പ്രകാരം ബാങ്കുകൾ ഒഴിവുള്ള ലോക്കർ വിശദാംശങ്ങൾ സൂക്ഷിക്കുകയും ഉപഭോക്താക്കളെ വെയ്റ്റ്‍ലിസ്റ്റ് ചെയ്യുകയും വേണം. ലഭ്യതയ്ക്ക് അനുസരിച്ച് വെയ്റ്റ്ലിസ്റ്റിലുള്ളവർക്ക് ലോക്കർ ലഭിക്കും. ഇക്കാര്യങ്ങൾ ലോക്കറുകളുടെ ലഭ്യത ഉറപ്പു വരുത്തുന്നു. 

എന്തെല്ലാം ലോക്കറിൽ സൂക്ഷിക്കാനാകുമെന്ന് നോക്കാം. പുതുക്കിയ ലോക്കർ കരാർ പ്രകാരം, ആഭരണങ്ങളും രേഖകളും പോലെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്നതിനാണ് ലോക്കർ സൗകര്യം നൽകുക. വായു കടക്കാത്ത സിപ്പ്-സീൽ ചെയ്ത പ്ലാസ്റ്റിക് ബാഗുകൾ, പൗച്ചുകൾ എന്നിവയിലാകണം ലോക്കറിലേക്ക് വസ്തുക്കൾ നൽകേണ്ടത്. ആഭരണങ്ങൾ പ്ലാസ്റ്റിക്/മെറ്റൽ ബോക്സുകളിൽ നൽകാം.  പല ബാങ്കുകളും വർഷത്തിലുള്ള ലോക്കർ പരിശോധനയ്ക്ക് പരിധി വച്ചിട്ടുണ്ട്. ലോക്കർ തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യം പരിശോധിക്കാം. ലോക്കറിൻറെ കീ നഷ്ടപ്പെടുത്തുന്നത് പിഴ ഈടാക്കും.

ഇൻഷൂറൻസ് ലഭിക്കുമോ എന്നതാണ് മറ്റൊരു പ്രധാന കാര്യം. ലോക്കറിൽ സൂക്ഷിക്കുന്ന വസ്തുക്കൾക്ക് ബാങ്ക് ഇൻഷൂറൻസ് നൽകുന്നില്ല. ലോക്കറിലെ വസ്തുക്കൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ബാങ്ക് ഒരുപരിധി വരെ മാത്രമെ ബാധ്യത സഹിക്കുകയുള്ളൂ. വാർഷിക ലോക്കർ വാടകയുടെ 100 മടങ്ങാ് ബാങ്ക് വഹിക്കുന്ന നഷ്ടം. അതായത് 5,000 രൂപ വാർഷിക വാടക വരുന്ന ലോക്കറിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. തീപിടുത്തം, മോഷണം, കെട്ടിടം തകരൽ തുടങ്ങിയ സമയത്താണ് നഷ്ടപരിഹാരം അനുവദിക്കുക. സ്വർണം പോലുള്ളവ സൂക്ഷിക്കുന്നവർ പ്രത്യേക ഇൻഷൂറൻസാണ് വിദഗ്ദർ നിർദ്ദേശിക്കുന്നത്. 

Bank Locker Demand Rise With Gold Price Hike- Know The Basic Rule

MORE IN BUSINESS
SHOW MORE