കുടിവെള്ള വിതരണത്തിന് നിയന്ത്രണമേർപ്പെടുത്തിയതോടെ തലസ്ഥാനനഗരത്തിൽ കടുത്തജലക്ഷാമം. ഫ്ളാറ്റുകളിലും കച്ചവട സ്ഥാപനങ്ങളിലും കുടവെള്ളമില്ല. പലഹോട്ടലുകളും വെള്ളംകിട്ടാതെവലയുന്നു.
കുടിവെള്ള വിതരണത്തിന് കടുത്തനിയന്ത്രണമേർപ്പെടുത്തിയതോടെ വെള്ളം കിട്ടാതെ വലയുകയാണ് നഗരവാസികൾ. പതിനെട്ടാം തിയതി മുതലാണ് ജലനിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിലവിൽ ജല പ്രതിസന്ധി രൂക്ഷമായി. ലഭ്യമായ വെള്ളം വീട്ടാവശ്യത്തിന് പോലും തികയാത്ത അവസ്ഥയാണ് പലയിടത്തും
ഫ്ലാറ്റുകളിലെ താമസക്കാരും സ്ഥാപനങ്ങളും അക്ഷരാർഥത്തിൽവെട്ടിലായിരിക്കുകയാണ്. ഹോട്ടലുകളിലും ജലപ്രതിസന്ധി രൂക്ഷമായി. അധിക തുകനൽകി വാങ്ങേണ്ട ഗതികേടിലാണിപ്പോൾ തിരുവനന്തപുരം നഗരത്തിലെ താമസക്കാര്‍