അംഗൻവാടിയിൽ വെളളം കയറി; കുട്ടികളുടെ പഠനം മുടങ്ങി

Thumb Image
SHARE

അംഗന്‍വാടിയിൽ വെള്ളം കയറിയതിനെതുടർന്ന് കുരുന്നുകളുടെ പഠനം മുടങ്ങി. പത്തനംതിട്ട ഏഴംകുളം പഞ്ചായത്തിലെ കൊച്ചുറോഡ് അംഗന്‍വാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനായി ശേഖരിച്ചിരുന്ന ധാന്യങ്ങളും നശിച്ചു. 

കഴിഞ്ഞദിവസം പെയ്തമഴയിൽ പഠനമുറിയിലും അടുക്കളയിലും മുട്ടറ്റംവെള്ളംകയറി. ഭക്ഷണാവശ്യത്തിനുള്ള അരിയും, ഉഴുന്നും മലിനജലത്തിൽ കുതിർന്നു.റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന അംഗനവാടിയുടെ വശത്ത് വെള്ളം ഓഴുകാൻ ഓടയില്ല. മഴയിൽ റോഡിലൂടെകുത്തിയൊഴുകുന്ന വെള്ളം അംഗനവാടിക്കുള്ളിലേക്കാണ് എത്തുന്നത്. മുറ്റത്തോട് ചേർന്ന് ഉപയോഗശൂന്യമായ കിണറും കുട്ടികൾക്ക് ഭീഷണിയാണ്. അംഗനവാടിയുടെ ശോച്യാവസ്ഥയും അപകടസാധ്യതയും പഞ്ചായത്തിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. 

MORE IN SOUTH
SHOW MORE