E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday May 25 2019 02:53 AM IST

Facebook
Twitter
Google Plus
Youtube

വിഴിഞ്ഞത്ത് നാട്ടുകാർ സമരം പിൻവലിക്കാതെ ചർച്ചയില്ലെന്ന് സർക്കാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് നാട്ടുകാർ നടത്തുന്ന സമരം പിൻവലിക്കാതെ ചർച്ചയില്ലെന്ന് സർക്കാർ. ആവശ്യങ്ങളിൽ രേഖാമൂലമുള്ള ഉറപ്പ് ലഭിക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിൽ നാട്ടുകാരും ഉറച്ചുനിൽക്കുകയാണ്. ഇതോടെ വിഴിഞ്ഞം തുറമുഖ നിർമാണം അനിശ്ചിതത്വത്തിലായി. 

നഷ്ടപരിഹാരപാക്കേജ് അടക്കമുള്ള ആനുകൂല്യങ്ങൾ വൈകുന്നതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ ആറു ദിവസമായി പദ്ധതി പ്രദേശത്ത് നാട്ടുകാർ വിഴി‍ഞ്ഞം ഇടവകയുടെ നേതൃത്വത്തിൽ സമരം ചെയ്യുന്നത്. കലക്ടറുടെ സാന്നിധ്യത്തിൽ ഇന്ന് ചർച്ച നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ സമരം പിൻവലിക്കാതെ ഇനി ചർച്ചയില്ലെന്ന് സമരത്തിന് നേതൃത്വം നൽകുന്ന വിഴിഞ്ഞം പള്ളി വികാരിയെ കലക്ടർ അറിയിച്ചു. തീരത്തുനിന്ന് വലവീശുന്ന കരമടി തൊഴിലാളികളുടെ നഷ്ടപരിഹാരത്തുക കൊടുത്തുതീർക്കുകയും വീടുകൾ വിള്ളൽ വീണവർക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്യാതെ സമരം പിൻവലിക്കുന്ന പ്രശ്നമില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. 

ഇതോടെ തുറമുഖ നിർമാണം പുനരാരംഭിക്കാനാവാത്ത സ്ഥിതിയായി. നിർമാണപ്രവർത്തനത്തിനാവശ്യമായ വസ്തുക്കളുമായെത്തിയ ലോറികൾ പദ്ധതിപ്രദേശത്തിന് പുറത്ത് ആറുദിവസമായി നിർത്തിയിട്ടിരിക്കുകയാണ്. നിർമാണം തടസപ്പെട്ടത്തിൽ അദാനി ഗ്രൂപ്പ് ആശങ്ക അറിയിച്ചിട്ടും സമരം തീർക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകുന്നില്ല എന്നാണ് ആക്ഷേപം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.