നാറാണം മൂഴി പഞ്ചായത്ത് പ്രസിഡന്റിനു കോടതിയലക്ഷ്യ നോട്ടിസ്

Thumb Image
SHARE

തിരഞ്ഞെ‌‍ടുപ്പ് കേസിൽ മുൻസിഫ് കോടതി വിജയിയായി പ്രഖ്യാപിച്ചയാളെ സത്യപ്രതിജ്ഞ ചെയ്യിക്കാതിരുന്നതിന് പഞ്ചായത്ത് പ്രസിഡന്റിന് ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നോട്ടിസ്. പത്തനംതിട്ട നാറാണം മൂഴി പഞ്ചായത്ത് പ്രസിഡന്റ് മോഹൻരാജ് ജേക്കബിന് പ്രത്യേക ദൂതൻ മുഖേന നോട്ടിസ് നൽകാനാണ് ഉത്തരവ്. 24നു മുൻപ് കെ.ജി സുരേഷിനെ പഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്യിക്കണമെന്നായിരുന്നു നിർദ്ദേശം 

നാറാണാംമൂഴി പഞ്ചായത്തിലെ 13ാം വാർഡായ പൊന്നംമ്പാറ പട്ടികജാതി സംവരണ വാർഡിൽ നിന്നാണ് കെ.ജി സുരേഷ് തിരഞ്ഞെടുപ്പിൽ ജനവിധി തടിയത്. സി.പി.എമ്മിലെ അജിതാണ് ഇവിടെ നിന്ന് ജയിച്ചത്. അജിതും ബി.ജെ.പി പ്രതിനിധിയായി മത്സരിച്ച സ്ഥാനാർഥിയും റബർബോർഡിലെ ജീവനക്കാരാണെന്ന് കാട്ടി സുരേഷ് മുൻസിഫ് കോടതിയിൽ കേസ്നൽകിയിരുന്നു. ഇവർ താൽക്കാലീക ജീവനക്കാരാണെങ്കലും സ്ഥിരം ജീവനക്കാരുടെ ആനുകൂല്യങ്ങളെല്ലാം കൈപ്പറ്റുന്നുകണ്ടാണ് കോടതി അജിതിന്റെ വിജയം റദ്ദാക്കി സുരേഷിനെ വിജയിയായി വിധിച്ചത്. തുടർന്ന് തരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടും സുരേഷിനെ ത്യപ്രതിജ്ഞ ചെയ്യിച്ചില്ല. 

സുരേഷിനെ സത്യപ്രതിജ്ഞ ചെയ്യിച്ചാൽ പഞ്ചായത്ത് ഭരണംനഷ്ടമാകുമെന്നവിലയിരുത്തലിലാണ് സി.പി.എം. 13 പഞ്ചായത്ത് കമ്മിറ്റിയിൽ എൽഡിഎഫിന് ഏഴ് അംഗങ്ങളാണുള്ളത്. യു.ഡി.എഫിന് ആഞ്ചും സീറ്റുകളാണ് ഉള്ളത്. ഒരൾ സ്വതന്ത്രയാണ്. 

MORE IN SOUTH
SHOW MORE