ആശുപത്രി മാലിന്യങ്ങൾ തള്ളാനെത്തിയ ലോറി നാട്ടുകാർ തടഞ്ഞു

Thumb Image
SHARE

തിരുവനന്തപുരം തിരുവല്ലത്ത് ആശുപത്രി മാലിന്യങ്ങൾ ചതുപ്പു നിലത്ത് തള്ളാനെത്തിയ ലോറി നാട്ടുകാർ പിടികൂടി. കരാറുകാരൻ തിരുവല്ലം സ്വദേശി ബാബുവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇടപ്പഴഞ്ഞി എസ് കെ ആശുപത്രിയുടെ പേരുള്ള ഉപകരണങ്ങളും പേപ്പറുകളും ലഭിച്ചതായി പൊലീസ് അറിയിച്ചു. 

ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ആശുപത്രി മാലിന്യങ്ങളുമായെത്തിയ ലോറിയുടെ ടയറുകൾ പുഞ്ചക്കരി വായനശാലയ്ക്കു സമീപം ചതുപ്പിൽ പുതഞ്ഞു. വാഹനം ഉയർത്താൻ ശ്രമിക്കുന്നതിന്റെ ശബ്ദം കേട്ട് നാട്ടുകാർ കൂടിയതോടെ ഡ്രൈവർ ഒാടി രക്ഷപെട്ടു. നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. പരിശോധനയിൽ സിറിഞ്ചുകൾ ഉൾപ്പെടെയുള്ള ആശുപത്രി മാലിന്യങ്ങളാണെന്ന് കണ്ടെത്തി. 

വസ്തു ഉടമയെ ചോദ്യം ചെയ്തതോടെയാണ് കരാറുകാരനെക്കുറിച്ച് വിവരം ലഭിച്ചത്. കരാറുകാരൻ ബാബുവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇടപ്പഴഞ്ഞി എസ്കെ ആശുപത്രിയുടെ പേരെഴുതിയ ഉപകരണങ്ങൾ മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെടുത്തതായി അന്വേഷണം നടത്തുന്ന തിരുവല്ലം പൊലീസ് അറിയിച്ചു. 

MORE IN SOUTH
SHOW MORE