E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

അര്‍ബുദ രോഗികളോട് കരുണയില്ലാതെ ആരോഗ്യവകുപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അര്‍ബുദ രോഗികളോട് കരുണയില്ലാതെ ആരോഗ്യവകുപ്പ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രക്താര്‍ബുദം ബാധിച്ചവരും കീമോതെറാപ്പിയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്നവരുടെയും വാര്‍ഡില്‍ ജലവിതരണം നിലച്ചിട്ട് പതിനഞ്ച് ദിവസം. കുടിവെള്ളം പോലും കിട്ടാത്ത സാഹചര്യത്തില്‍ പലരും ചികില്‍സ ഉപേക്ഷിച്ച് വീട്ടിലേയ്ക്ക് മടങ്ങുന്ന സാഹചര്യമാണ്. 

കുപ്പിവെള്ളം വാങ്ങാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. അവശതയ്ക്കിടയിലും പ്രാഥമികാവശ്യം നിര്‍വഹിക്കാന്‍ രോഗികള്‍ മറ്റ് വാര്‍ഡുകളിലെത്തണം. മോട്ടോറിന്റെ തകരാര്‍ പരിഹരിക്കാത്തതിനാല്‍ നാല്‍പ്പത്തി എട്ടാം വാര്‍ഡിലേയ്ക്കുള്ള ജലവിതരണം പുനസ്ഥാപിക്കാനായില്ല. കടുത്ത വേദനയിലൂടെ കടന്നുപോകുന്ന അര്‍ബുദ രോഗികള്‍ക്ക് ആരോഗ്യവകുപ്പിന്റെ വക ഇരട്ടിദുരിതം. ജലവിതരണം മുടങ്ങിയതിനാല്‍ പല രോഗികളും ചികില്‍സ ഒഴിവാക്കി വീട്ടിലേയ്ക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാകുകയാണ്. 

ശുചിമുറിയിലേയ്ക്ക് രണ്ടാഴ്ചയ്ക്കിടെ മൂന്നുതവണ താല്‍ക്കാലിക സംവിധാനത്തിലൂടെ വെള്ളമെത്തിച്ചു. കൂട്ടിരിപ്പുകാരോട് ശുചിമുറി ഉപയോഗിക്കരുതെന്ന നിര്‍ദേശവും നല്‍കി. സഹായികളില്‍ പലരും രോഗിയെക്കാള്‍ ദുരിതം പേറുന്നവരായതിനാല്‍ മറ്റ് വാര്‍ഡുകളിലെത്തി വെള്ളം ശേഖരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. ജലക്ഷാമം നേരിടുമ്പോഴും‍ ബദല്‍മാര്‍ഗങ്ങളൊന്നും അധികൃതര്‍ തേടിയില്ല.