കുറ്റിപ്പുറത്ത് വെട്ടേറ്റ് കാല്പാദം അറ്റുപോയ തമിഴ്നാട് സ്വദേശി രാജേന്ദ്രനോട് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ ശസ്ത്രക്രിയയ്ക്കായി എഴുപതിനായിരം രൂപ ആവശ്യപ്പെട്ടതായി ബന്ധുക്കള്‍. പണമടയ്ക്കാനില്ലാത്തിനാല് കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു. രാജേന്ദ്രന്റെ കാല്പാദം തുന്നിച്ചേര്‍ക്കാനുളള ശസ്ത്രക്രിയ കോയമ്പത്തൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ തുടങ്ങി. കാല്പാദം തുന്നിച്ചേര്‍ക്കാനാകുമോ എന്നതില്‍ ആശങ്കയുളളതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. കാല്പാദം അറ്റനിലയില്‍ രാജേന്ദ്രനെ തൃശൂര്‍, കോഴക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ എത്തിച്ചെങ്കിലും ചികില്‍സ നിഷേധിച്ചതായി പരാതി ഉയര്‍ന്നിരുന്നു.
Advertisement