മര്യാദയാണ് പ്രശ്നം; ഗവർണർ ഇനിയും എന്തുകൊണ്ട് വിട്ടുവീഴ്ചക്കില്ല?

അപ്പോഴത് ഒരു മര്യാദയുടെ പ്രശ്നമാണ്. പ്രധാനപ്പെട്ട ഒരു വിഷയത്തില്‍ ഒരു നീക്കം നടത്തുംമുമ്പ് ഗവര്‍ണറെ അറിയിക്കുക എന്ന മര്യാദ. അല്ലാതെ ഒരു ഭരണഘടനാബാധ്യതയുമില്ല സര്‍ക്കാരിന് ഗവര്‍ണറില്‍നിന്ന് അനുമതി വാങ്ങണം എന്ന മട്ടില്‍. ഗവര്‍ണര്‍ പറയുന്നത് ചട്ടത്തെക്കുറിച്ചാണ്. ചട്ടമാണ്. പാലിക്കപ്പെട്ടില്ലെങ്കിലും ഭരണഘടനാ ലംഘനമൊന്നുമില്ല. ഏറ്റവുമൊടുവില്‍ ഇത് പറയുന്നത് മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. ചീഫ് സെക്രട്ടറി നേരിട്ടെത്തി വിശദീകരിച്ചിട്ടും വിട്ടുവീഴ്ചയ്ക്കില്ല എന്ന നിലപാട് എന്തിനെടുക്കണം സംസ്ഥാന ഗവര്‍ണര്‍? പാലിക്കപ്പെടാത്ത ഒരു മര്യാദയുടെ പേരില്‍ പ്രശ്നത്തെ എവിടെവരെയെത്തിക്കണം ഭരണഘടനാ പദവിയില്‍ ഇരിക്കുന്നയാള്‍? മര്യാദയായിരുന്നു, അത് പാലിക്കപ്പെട്ടില്ല എന്ന് സമ്മതിക്കാന്‍ സര്‍ക്കാരിന് മുന്നില്‍ തടസമെന്താണ്?